ഇടുക്കി : ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ കീഴടങ്ങിയ കെ.എസ്.യു പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് ടോണി തേക്കിലക്കാടന്‍, കെ.എസ്.യു ഇടുക്കി ജില്ലാ സെക്രട്ടറി ജിതിന് ഉപ്പുമാക്കല്‍ എന്നിവരാണ് ഇന്നലെ കുളമാവ് സ്റ്റേഷനില്‍ കീഴടങ്ങിയത്.ആറ് പേരാണ് പോലീസിന്റെ പ്രതിപ്പട്ടികയിലുള്ളത്. അവശേഷിക്കുന്ന പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നിഖില്‍ പൈലി, ജെറിന് ജോജോ എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് സമര്‍പ്പിച്ച അപേക്ഷ നാളെ കോടതി പരിഗണിക്കും. പത്ത് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം. തിങ്കളാഴ്ചയാണ് ഇടുക്കി ഗവണ്മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായ എസ്.എഫ്.ഐ പ്രവര്ത്തകന് ധീരജ് കുത്തേറ്റുമരിച്ചത്. കോളജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി ധീരജിനെ കുത്തുകയായിരുന്നു.