ലണ്ടന്‍ : അസ്ട്രാസെനക വാക്സീന്റെ (കോവിഷീല്‍ഡ്) മൂന്നാം ഡോസ് ഒമിക്രോണിനെതിരെ പ്രയോജനപ്രദമെന്നു പഠനം. മറ്റു വാക്സീനുകള്‍ ഉപയോഗിച്ചാലും മൂന്നാം ഡോസ് ബൂസ്റ്ററായി ഇത് ഉപയോഗിക്കുമ്പോള്‍ ബീറ്റ, ഡെല്‍റ്റ, ഗാമ തുടങ്ങിയ കോവിഡ് വകഭേദങ്ങള്‍ക്കെതിരെ പ്രതിരോധശേഷി വര്‍ധിക്കുമെന്ന് ആംഗ്ലോ-സ്വീഡിഷ് ബയോഫാര്‍മ വെളിപ്പെടുത്തി. പഠനം സംബന്ധിച്ച നിരീക്ഷണങ്ങള്‍ ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.