• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

15 കോടി കെട്ടിവയ്ക്ക് അല്ലെങ്കില്‍ ഒരു പടവും റിലീസ് ചെയ്യണ്ട: വിശാലിനോട് കോടതി

by Web Desk 04 - News Kerala 24
April 6, 2023 : 8:28 pm
in Kerala, News
Reading Time: 1 min read
0
A A
0
15 കോടി കെട്ടിവയ്ക്ക് അല്ലെങ്കില്‍ ഒരു പടവും റിലീസ് ചെയ്യണ്ട: വിശാലിനോട് കോടതി

ചെന്നൈ: നടനും ചലച്ചിത്ര നിർമ്മാതാവുമായ വിശാലിന്‍റെ സിനിമകള്‍ റിലീസ് ചെയ്യുന്നത് താല്‍ക്കാലികമായി തടഞ്ഞ് മദ്രാസ് ഹൈക്കോടതി. 15 കോടി രൂപ കോടതിയില്‍ അടിയന്തരമായി വിശാല്‍ കെട്ടിവയ്ക്കണമെന്നും അല്ലാത്ത പക്ഷം തീയറ്ററുകലിലോ, ഒടിടി പ്ലാറ്റ്‌ഫോമുകളിലോ വിശാലിന്‍റെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതാണ് മദ്രാസ് ഹൈക്കോടതി ഏപ്രിൽ 5 ന് വിലക്കിയത്. 2022 മാർച്ച് 8-ന് സിംഗിൾ ബെഞ്ച് ജഡ്ജി 15 കോടി കെട്ടിവയ്ക്കാന്‍ വിശാലിന് നിര്‍ദേശം നല്‍കിയിരുന്നു.

2019 മുതൽ 21.29 കോടി രൂപ വിശാല്‍ നൽകാനുണ്ടെന്ന് ലൈക്ക പ്രൊഡക്ഷൻസിന്‍റെ ഹര്‍ജിയിലാണ് 2022 മാർച്ചില്‍ ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി നടനോട് പണം കെട്ടിവയ്ക്കാന്‍ നിര്‍ദേശിച്ചത്. ഇതിനെതിരെ വിശാല്‍ നൽകിയ അപ്പീൽ പരിഗണിക്കാൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ടി.രാജയും ജസ്റ്റിസ് ഡി. ഭരത ചക്രവർത്തിയും വിസമ്മതിച്ചു.

കൂടാതെ സിംഗിൾ ജഡ്ജിയുടെ ഉത്തരവിൽ ഡിവിഷൻ ബെഞ്ച് ഒരു അധിക ക്ലോസ് കൂടി ചേർത്തു. പണം തിരിച്ചു ലഭിക്കാന്‍ ലൈക്ക പ്രൊഡക്ഷൻസ് ഫയൽ ചെയ്ത സിവിൽ സ്യൂട്ടിന്‍റെ ഭാഗമായി 15 കോടി രൂപ കെട്ടിവയ്ക്കാന്‍ നിർദ്ദേശം പാലിക്കുന്നതിൽ നടൻ പരാജയപ്പെട്ടാൽ അത് തീർപ്പാക്കുന്നതുവരെ വിശാലിന്‍റെ സിനിമകളൊന്നും തീയറ്ററുകളിലോ ഒടിടി പ്ലാറ്റ്‌ഫോമിലോ റിലീസ് ചെയ്യാൻ പാടില്ലെന്നും നിര്‍ദേശിച്ചു.

2016ൽ ഒരു ചലച്ചിത്രം നിര്‍മ്മിക്കുന്നതിനായി വിശാല്‍ ഗോപുരം ഫിലിംസിന്‍റെ അൻബുചെഴിയനിൽ നിന്ന് 15 കോടി രൂപ കടം വാങ്ങിയെന്നാണ് ലൈക്കയെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ വി.രാഘവാചാരി കോടതിയെ അറിയിച്ചത്. പലിശ സഹിതം 2019ൽ ഈ കടം 21.29 കോടി രൂപയായി.

ഇതോടെ വിശാലിനെ സഹായിക്കാൻ ലൈക്ക രംഗത്തിറങ്ങുകയും കടം മുഴുവന്‍ തീര്‍ക്കുകയും എന്നാല്‍ ലോൺ തുക കണക്കാക്കി പ്രതിവർഷം 30% പലിശ സഹിതം നടൻ ലൈക്കയ്ക്ക് തിരികെ നൽകണം എന്ന കരാര്‍ ഉണ്ടായിരുന്നു. പക്ഷെ ഇത് പാലിക്കാന്‍ വിശാലിന് സാധിച്ചില്ല. ഇതോടെ ലൈക്ക പ്രൊഡക്ഷൻ ഹൗസ് 2021-ൽ കേസ് നല്‍കുകയായിരുന്നു.

തുടർന്ന് വിശാലിന്‍റെ ബാധ്യത പലിശ സഹിതം 30 കോടി രൂപയായി ഉയർന്നു.ഈ കേസില്‍ സിവിൽ സ്യൂട്ടിന്‍റെ ക്രഡിറ്റിലേക്കായി 15 കോടി രൂപ സ്ഥിരനിക്ഷേപം നടത്താനും യഥാർത്ഥ എഫ്ഡി രസീതുകൾ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറാനും സിംഗിൾ ജഡ്ജി നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവിനെ വെല്ലുവിളിച്ചാണ് വിശാല്‍ കോടതിയില്‍ എത്തിയതും തിരിച്ചടി കിട്ടിയതും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചെവി വേദനയ്ക്ക് ചികിത്സയ്ക്കെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, വർക്കലയിൽ ഡോക്ടർക്കെതിരെ കേസ്

Next Post

ഇന്ധനമില്ല, തലസ്ഥാനത്ത് പൊലീസ് പ്രവർത്തനം താളം തെറ്റി; പ്രവർത്തനം ടാക്സി വിളിച്ച്!

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്ധനമില്ല, തലസ്ഥാനത്ത് പൊലീസ് പ്രവർത്തനം താളം തെറ്റി; പ്രവർത്തനം ടാക്സി വിളിച്ച്!

ഇന്ധനമില്ല, തലസ്ഥാനത്ത് പൊലീസ് പ്രവർത്തനം താളം തെറ്റി; പ്രവർത്തനം ടാക്സി വിളിച്ച്!

ഓപ്ഷൻ നൽകിയവർക്ക്​ ഉയർന്ന പി.എഫ്​ പെൻഷനില്ല; ഹൈകോടതി വിശദീകരണം തേടി

ഓപ്ഷൻ നൽകിയവർക്ക്​ ഉയർന്ന പി.എഫ്​ പെൻഷനില്ല; ഹൈകോടതി വിശദീകരണം തേടി

‘അനിൽ ബിജെപി കെണിയിൽ  വീണു, എ കെ ആൻ്റണിയോട് കാണിച്ചത് നിന്ദ, കോൺഗ്രസിനെ ബാധിക്കില്ല’ : സതീശൻ

'അനിൽ ബിജെപി കെണിയിൽ വീണു, എ കെ ആൻ്റണിയോട് കാണിച്ചത് നിന്ദ, കോൺഗ്രസിനെ ബാധിക്കില്ല' : സതീശൻ

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി, ഒഴുക്കിൽ പെട്ട് കാണാതായി; 17 കാരനെ കരക്കെത്തിച്ചിട്ടും രക്ഷിക്കാനായില്ല

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി, ഒഴുക്കിൽ പെട്ട് കാണാതായി; 17 കാരനെ കരക്കെത്തിച്ചിട്ടും രക്ഷിക്കാനായില്ല

എ ഐ ചാറ്റ്‌ബോട്ടിനെ വിവാഹം കഴിച്ച് 63 -കാരൻ; വിവാഹമോതിരങ്ങൾ കൈമാറിയത് വെർച്വൽ ആയി

എ ഐ ചാറ്റ്‌ബോട്ടിനെ വിവാഹം കഴിച്ച് 63 -കാരൻ; വിവാഹമോതിരങ്ങൾ കൈമാറിയത് വെർച്വൽ ആയി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021