• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Travel

എണ്ണപ്പനത്തോട്ടത്തിന് നടുവിൽ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ ; ഈ കാഴ്ച ഇവിടെ മാത്രം

by Web Desk 01 - News Kerala 24
January 14, 2022 : 4:18 pm
0
A A
0
എണ്ണപ്പനത്തോട്ടത്തിന് നടുവിൽ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ ;  ഈ കാഴ്ച  ഇവിടെ മാത്രം

പാറക്കൂട്ടങ്ങളിൽ തട്ടി വെള്ളം ചിന്നിച്ചിതറി നൂറടിയോളം താഴ്ചയിലേക്ക് പതിക്കുന്ന മനോഹരകാഴ്ചയാണ് കന്യാർകയം വെള്ളച്ചാട്ടത്തിന്. എന്നാൽ ഈ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾ അധികമെത്താറില്ല. എണ്ണപ്പനത്തോട്ടത്തിനകത്തുള്ള വെള്ളച്ചാട്ടത്തെക്കുറിച്ച് അധികമാർക്കും അറിവില്ലെന്നതുതന്നെ കാരണം. ഇതിനുള്ള ശ്രമവും അധികൃതരിൽനിന്നുണ്ടാകുന്നില്ല.  ഇട്ടിവ പഞ്ചായത്തിൽ ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ ചിതറ എസ്റ്റേറ്റിലാണ് കന്യാർകയം വെള്ളച്ചാട്ടം. ഇത്തിക്കരയാറിന്റെ ഉത്ഭവസ്ഥാനത്തിന് സമീപത്താണിത്. എണ്ണപ്പനത്തോട്ടത്തിന് നടുവിൽ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളടങ്ങിയ മനോഹരകാഴ്ചയാണുള്ളത്. പാറകളിൽനിന്ന് പാറകളിലേക്ക് കയറാൻ കഴിയുന്നതും കുളിക്കാൻ കൂടുതൽ സൗകര്യങ്ങളുള്ളതുമാണ് കന്യാർകയത്തെ ഇഷ്ടകേന്ദ്രമാകുന്നത്.

ഭക്ഷണം പാകംചെയ്ത് കഴിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. വിശാലമായ എണ്ണപ്പനത്തോട്ടത്തിലൂടെയുള്ള യാത്രയും ജലപാതവും കോർത്തിണക്കി ഫാം ടൂറിസം പദ്ധതിക്ക് നേരത്തേ ഓയിൽപാം അധികൃതർ പദ്ധതി തയ്യാറാക്കിയെങ്കിലും നടപ്പായില്ല. ഇവിടെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മദ്യപസംഘങ്ങൾ ഇവിടം താവളമാക്കിയതും സഞ്ചാരികളെ പിന്നോട്ടടിക്കുന്നു. കടയ്ക്കൽ-അയിരക്കുഴി-അഞ്ചൽ റൂട്ടിൽ തുടയന്നൂർ വഴിയും ചിതറ-കൊച്ചാലുംമൂട് വഴിയും എണ്ണപ്പനത്തോട്ടത്തിലൂടെ കന്യാർകയത്തിലെത്താം. മെച്ചപ്പെട്ട യാത്രാസൗകര്യവും ലുക്ക്ഔട്ട് പോയിന്റ്, വിശ്രമസങ്കേതം, ഇരിപ്പിടങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവയുമൊരുക്കി വെള്ളച്ചാട്ടത്തെ കൂടുതൽ ആസ്വാദ്യകരമാക്കാം. സമീപ വിനോദസഞ്ചാരകേന്ദ്രങ്ങളായ ജടായുപ്പാറ, മറ്റിടാംപാറ, കുടുക്കത്തുപാറ, കോട്ടുക്കൽ ഗുഹാക്ഷേത്രം, മീൻമുട്ടി വെള്ളച്ചാട്ടം എന്നിവയുമായി കൂട്ടിയിണക്കി ടൂറിസം പദ്ധതി നടപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിലയുറപ്പിച്ച് കീഗന്‍ പീറ്റേഴ്‌സണ്‍ ; കേപ്ടൗണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു മേല്‍ കരിനിഴല്‍

Next Post

കോവിഡ് വ്യാപനം ; സംസ്ഥാനത്ത് സ്കൂളുകൾ അടക്കും

Related Posts

തടസ്സങ്ങള്‍ നീങ്ങി, പൊന്‍മുടിയിലേക്ക് പോകാം,വിനോദസഞ്ചാരികൾക്ക് നിയന്ത്രണങ്ങളോടെ ഡിസംബര്‍ തണുപ്പ് ആസ്വദിക്കാം

തടസ്സങ്ങള്‍ നീങ്ങി, പൊന്‍മുടിയിലേക്ക് പോകാം,വിനോദസഞ്ചാരികൾക്ക് നിയന്ത്രണങ്ങളോടെ ഡിസംബര്‍ തണുപ്പ് ആസ്വദിക്കാം

December 16, 2022
വിഴിഞ്ഞം ലൈറ്റ്ഹൗസ് കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

വിഴിഞ്ഞം ലൈറ്റ്ഹൗസ് കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

May 11, 2022
കൊച്ചി കാണാം വാട്ടർ മെട്രോയിലൂടെ ;  ടൂറിസം ഭൂപടത്തിൽ മറ്റൊരു തിളക്കം കൂടി

കൊച്ചി കാണാം വാട്ടർ മെട്രോയിലൂടെ ; ടൂറിസം ഭൂപടത്തിൽ മറ്റൊരു തിളക്കം കൂടി

March 23, 2022
10 കോടിയുടെ പദ്ധതികൾ ; കായൽ ടൂറിസത്തിലൂടെ കരകയറാൻ വൈപ്പിൻ

10 കോടിയുടെ പദ്ധതികൾ ; കായൽ ടൂറിസത്തിലൂടെ കരകയറാൻ വൈപ്പിൻ

March 15, 2022
ഒരു മാസത്തിലേറയായി അടഞ്ഞുകിടക്കുന്ന പൊന്‍മുടി നാളെ തുറക്കും

ഒരു മാസത്തിലേറയായി അടഞ്ഞുകിടക്കുന്ന പൊന്‍മുടി നാളെ തുറക്കും

February 22, 2022
ഈ റസ്റ്ററന്റിലേക്ക് ചെരുപ്പിട്ടു വരരുത് ; വെള്ളച്ചാട്ടത്തിനു കീഴിലിരുന്ന് ഭക്ഷണം കഴിക്കാം ; രസകരം ഈ അനുഭവം

ഈ റസ്റ്ററന്റിലേക്ക് ചെരുപ്പിട്ടു വരരുത് ; വെള്ളച്ചാട്ടത്തിനു കീഴിലിരുന്ന് ഭക്ഷണം കഴിക്കാം ; രസകരം ഈ അനുഭവം

February 18, 2022
Next Post
കോവിഡ് വ്യാപനം ; സംസ്ഥാനത്ത് സ്കൂളുകൾ അടക്കും

കോവിഡ് വ്യാപനം ; സംസ്ഥാനത്ത് സ്കൂളുകൾ അടക്കും

പിഎസ്‌സി കോപ്പിയടിയും കോര്‍പറേഷന്‍ നികുതിവെട്ടിപ്പും നാണക്കേട് : മുഖ്യമന്ത്രി

പിഎസ്‌സി കോപ്പിയടിയും കോര്‍പറേഷന്‍ നികുതിവെട്ടിപ്പും നാണക്കേട് : മുഖ്യമന്ത്രി

‘ ബിജെപിയുടെ അന്ത്യത്തിന് കാഹളം മുഴങ്ങി ‘ ;  യുപിയിൽ രാജിവെച്ച 2 മന്ത്രിമാർ എസ്‌പിയിൽ

' ബിജെപിയുടെ അന്ത്യത്തിന് കാഹളം മുഴങ്ങി ' ; യുപിയിൽ രാജിവെച്ച 2 മന്ത്രിമാർ എസ്‌പിയിൽ

കോവാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നീണ്ടുനില്‍ക്കുന്ന പ്രതിരോധ ശേഷി നല്‍കുന്നതായി പഠനം

കോവാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നീണ്ടുനില്‍ക്കുന്ന പ്രതിരോധ ശേഷി നല്‍കുന്നതായി പഠനം

കേരളത്തില്‍ 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In