• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഈ റസ്റ്ററന്റിലേക്ക് ചെരുപ്പിട്ടു വരരുത് ; വെള്ളച്ചാട്ടത്തിനു കീഴിലിരുന്ന് ഭക്ഷണം കഴിക്കാം ; രസകരം ഈ അനുഭവം

by Web Desk 01 - News Kerala 24
February 18, 2022 : 10:33 am
in News, Travel
Reading Time: 1 min read
0
A A
0
ഈ റസ്റ്ററന്റിലേക്ക് ചെരുപ്പിട്ടു വരരുത് ; വെള്ളച്ചാട്ടത്തിനു കീഴിലിരുന്ന് ഭക്ഷണം കഴിക്കാം ; രസകരം ഈ അനുഭവം

ഏറ്റവും പ്രിയമുള്ള ഒരാൾക്ക് ഒരു സർപ്രൈസ് കൊടുക്കണോ? അങ്ങു ദൂരെ ഒരു ഭക്ഷണശാലയിൽ വെള്ളച്ചാട്ടം കണ്ടു ഭക്ഷണം കഴിക്കാൻ അവരെ ക്ഷണിക്കാം. കൊണ്ടുപോകും മുൻപ് ഒരു മുന്നറിയിപ്പു കൊടുക്കണം, ആ ഭക്ഷണശാലയിലേക്ക് വരുമ്പോൾ ചെരുപ്പിടരുതെന്ന്. കാരണം പ്രകൃതിയൊരുക്കിയ ‘എസി’ റസ്റ്ററന്റിനെ പൂർണമായി ആസ്വദിക്കാൻ ചെരുപ്പൊരു തടസ്സമായേക്കാം. ഫിലിപ്പീൻസിലെ സാൻ പാബ്ലോ സിറ്റിയിലുള്ള വില്ല എസ്കുഡെറോ പ്ലാന്റേഷൻസ് ആൻഡ് റിസോർട്ടിൽ സ്ഥിതിചെയ്യുന്ന ലാബാസിൻ വാട്ടർഫാൾ റസ്റ്ററന്റാണ് വെള്ളച്ചാട്ടത്തിനരികിലിരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ലബാസിൻ വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ചെറിയ വെള്ളച്ചാട്ടം യഥാർഥത്തിൽ പ്രകൃതിദത്തമല്ല. ഫിലിപ്പീൻസിലെ ആദ്യത്തെ ജലവൈദ്യുത നിലയമായ ലബാസിൻ ഡാമിൽ നിന്നൊഴുകി വരുന്ന വെള്ളത്തെ കൃത്രിമ വെള്ളച്ചാട്ടമാക്കിയതാണ് റിസോർട്ട് അധികൃതർ.

ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിന്റെ സാമീപ്യം സമ്മാനിക്കുന്ന പ്രകൃതിദത്തമായ എയർ കണ്ടിഷൻ അനുഭവിച്ചു കൊണ്ട് അവിസ്‌മരണീയമായ ഒരു ഡൈനിങ് അനുഭവം ആസ്വദിക്കാം. ഇവിടെത്തുന്ന ഓരോ സഞ്ചാരിക്കും കുളിർമയുള്ള തെളിഞ്ഞ വെള്ളത്തിൽ കുളിക്കാനും വെള്ളച്ചാട്ടത്തിനരികിലിരുന്ന് ഭക്ഷണം കഴിക്കാനുമുള്ള അവസരമുണ്ട്. ഡൈനിങ് ഒരുക്കിയിരിക്കുന്നത് വെള്ളച്ചാട്ടത്തിനു കീഴിലായതു കൊണ്ട് ‘നോ ഷൂ’ പോളിസിയാണ് ഈ റസ്റ്ററന്റിൽ പാലിക്കേണ്ട മറ്റൊരു കാര്യം. പാദരക്ഷകൾ ധരിച്ചുകൊണ്ട് ഇവിടെ പ്രവേശിക്കാൻ അനുവാദമില്ല. ഈ വെള്ളച്ചാട്ടത്തിന്റെ കീഴിൽ അതിഥികൾക്കായി ഒരുക്കിയിരിക്കുന്ന അരുവിയിൽ ക്രമീകരിച്ചിരിക്കുന്ന മുള കൊണ്ടുള്ള മേശയിലും ബെഞ്ചിലും ഇരുന്നു സമുദ്ര വിഭവങ്ങളും ഫിപ്പീൻസിലെ പ്രാദേശിക രുചികളും ആസ്വദിക്കാം. പരമ്പരാഗത രീതിയിൽ വാഴയിലയിലാണ് ഭക്ഷണം വിളമ്പുന്നത് എന്നൊരു പ്രത്യേകത കൂടി ഈ റസ്റ്ററന്റിനുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ പളുങ്കുപോലെ ശുദ്ധമായ ജലം കാലുകളെ തഴുകി ഒഴുകിപ്പോകുന്ന കുളിർമയേറിയ അവിസ്മരണീയമായ അനുഭവം ഓരോ സഞ്ചാരിക്കും ലഭിക്കും. ഇതോടൊപ്പം തന്നെ ഫിലിപ്പീൻസിലെ പാരമ്പര്യ കലാരൂപങ്ങളും സഞ്ചാരികൾക്കാസ്വദിക്കാനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉപ്പിലിട്ടതിൽ ചേർക്കുന്നതെന്ത്? ഞെട്ടിക്കുന്ന കണ്ടെത്തൽ ; പിടിച്ചെടുത്തത് ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ്

Next Post

കോവിഡനന്തര രോഗങ്ങളും തുടര്‍ചികിത്സയും ; ഗവേഷണ സര്‍വേ തുടങ്ങുന്നു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

കോവിഡനന്തര രോഗങ്ങളും തുടര്‍ചികിത്സയും ; ഗവേഷണ സര്‍വേ തുടങ്ങുന്നു

ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി

അബുദാബി ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്കരിച്ചു ; ഇത്തവണയും ഇന്ത്യയില്ല

12 വയസിനു മേലെയുള്ള കുട്ടികള്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം ; 5 വയസിന് താഴെ വേണ്ട

കോവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് ധനസഹായം ; രണ്ടാം ഘട്ടത്തില്‍ 1.48 കോടി

ഹീമോഫീലിയ മരുന്ന് വിതരണം നിയന്ത്രിച്ചിരുന്നത് കമ്പനികൾ

ഹീമോഫീലിയ മരുന്ന് വിതരണം നിയന്ത്രിച്ചിരുന്നത് കമ്പനികൾ

നടി അഞ്ജലി നായര്‍ വിവാഹിതയായി

നടി അഞ്ജലി നായര്‍ വിവാഹിതയായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021