• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രണയത്തിലായിരുന്നില്ല; മോശം വിഡിയോ അയച്ചു, ശല്യം ചെയ്തു: അറസ്റ്റിലായ യുവതിയുടെ അമ്മ

by Web Desk 04 - News Kerala 24
April 11, 2023 : 1:24 pm
0
A A
0
പ്രണയത്തിലായിരുന്നില്ല; മോശം വിഡിയോ അയച്ചു, ശല്യം ചെയ്തു: അറസ്റ്റിലായ യുവതിയുടെ അമ്മ

വർക്കല ∙ പ്രണയത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടു പോയി നഗ്‌നനാക്കി മർദ്ദിച്ച സംഭവത്തിൽ, മകനെ മോചിപ്പിക്കാൻ മുഖ്യ പ്രതിയായ യുവതി പണം ആവശ്യപ്പെട്ടതായി യുവാവിന്റെ പിതാവ്. പിടിയിലായ ലക്ഷ്മിപ്രിയയും സംഘവും ചേർന്ന് മകനെ ക്രൂരമായി മർദ്ദിച്ചെന്ന് പിതാവ് വെളിപ്പെടുത്തി. പെൺകുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കി.

‘‘വാഹനത്തിലുള്ളിൽവച്ച് അവർ അവനെ ക്രൂരമായി മർദ്ദിച്ചു. അതിനിടെ കഴുത്തിൽക്കിടന്ന മാലയും വാച്ചും പണവും അവന്റെ കയ്യിൽനിന്ന് പിടിച്ചുവാങ്ങി. അതിനുശേഷം കറുത്ത തുണിയിട്ട് മുഖം മുഴുവൻ മറച്ചു. അവിടെനിന്ന് ഒരു പഴയ വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെവച്ചും ക്രൂരമായി മർദ്ദിച്ചു. ഭാരമുള്ള വടി വച്ചാണ് അടിച്ചത്. ഇതിനിടെ ഷോക്കടിപ്പിക്കുകയും ചെയ്തു. അതിന്റെ വിഡിയോയെല്ലാം അവർ എടുത്തിട്ടുണ്ട്. മകൻ ഇതുവരെ ഈ അതിക്രമത്തിന്റെ ഷോക്കിൽനിന്ന് മോചിതനായിട്ടില്ല’ – പിതാവ് പറഞ്ഞു.

അതേസമയം, മകൾ യുവാവുമായി പ്രണയത്തിലായിരുന്നില്ലെന്ന് അറസ്റ്റിലായ ലക്ഷ്മിപ്രിയയുടെ മാതാവ് പറഞ്ഞു. ഇരുവരും സുഹൃത്തുക്കളായിരുന്നു. പിന്നീട് യുവാവ് മകളെ ശല്യം ചെയ്യാൻ തുടങ്ങി. ഇതിനിടെ മോശം വിഡിയോകൾ അയച്ചു. ഇത് ഒഴിവാക്കാൻ മകൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും അമ്മ വെളിപ്പെടുത്തി.

അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മർദിച്ചവശനാക്കി എറണാകുളത്തു റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മിപ്രിയയാണ് അറസ്റ്റിലായത്. തിരുവനന്തപുരത്തുനിന്നാണ് ഇവരെ പിടികൂടിയത്. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തതിന് ലക്ഷ്മിപ്രിയ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് യുവാവ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ ലക്ഷ്മിപ്രിയയാണ് ഒന്നാം പ്രതി.

സംഭവവുമായി ബന്ധപ്പെട്ട് എട്ടാം പ്രതി എറണാകുളം സ്വദേശി അമലിനെ (24) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലക്ഷ്മിപ്രിയ കൂടി ഉൾപ്പെട്ട സംഘമാണു യുവാവിനെ മർദിച്ചത്. ലക്ഷ്മിപ്രിയ അടക്കം 8 പേർക്കെതിരെ ‍പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ബാക്കി ആറു പേർ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ലക്ഷ്മിപ്രിയയുമായി യുവാവ് അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീട് ലക്ഷ്മിപ്രിയ മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുൻ കാമുകനെ ഒഴിവാക്കാൻ ഇപ്പോഴത്തെ കാമുകനൊപ്പം ചേർന്നു ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. പുതിയ കാമുകന്റെ കാറിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏപ്രില്‍ 30 ന് സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണി

Next Post

ഗോമൂത്രത്തില്‍ മാരക ബാക്ടീരിയകള്‍ ; ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് പഠനറിപ്പോര്‍ട്ട്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഗോമൂത്രത്തില്‍ മാരക ബാക്ടീരിയകള്‍ ; ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് പഠനറിപ്പോര്‍ട്ട്

ഗോമൂത്രത്തില്‍ മാരക ബാക്ടീരിയകള്‍ ; ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് പഠനറിപ്പോര്‍ട്ട്

നേതാക്കളുടെ മക്കൾ മത്സരിക്കേണ്ടെന്ന് മോദി; കർണാടക ബിജെപിയിൽ പ്രതിസന്ധി

നേതാക്കളുടെ മക്കൾ മത്സരിക്കേണ്ടെന്ന് മോദി; കർണാടക ബിജെപിയിൽ പ്രതിസന്ധി

അഞ്ചുവയസുകാരി തിളച്ച പരിപ്പുകറിയില്‍ വീണു ; ഗുരുതരാവസ്ഥയില്‍

അഞ്ചുവയസുകാരി തിളച്ച പരിപ്പുകറിയില്‍ വീണു ; ഗുരുതരാവസ്ഥയില്‍

ആഗോള താപനത്തേക്കുറിച്ച് ചാറ്റ്ബോട്ടില്‍ നിന്ന് കൂടുതലറിഞ്ഞു, ഒടുവിൽ ആത്മഹത്യ; ആരോപണവുമായി ഭാര്യ

ബിഹാറിൽ 10 വയസ്സുകാരിക്ക് ക്രൂരപീഡനം; ബലാത്സംഗം ചെയ്ത് രഹസ്യ ഭാഗത്ത് ചെളിയും മണ്ണും വാരിയിട്ടു

കൊല നടന്നിട്ട് ഒരു വര്‍ഷം; ശ്രദ്ധയുടെ ശരീര ഭാഗങ്ങള്‍ വിട്ടുകിട്ടിയില്ല: സംസ്കാരം നടത്താനാകാതെ കുടുംബം

കൊല നടന്നിട്ട് ഒരു വര്‍ഷം; ശ്രദ്ധയുടെ ശരീര ഭാഗങ്ങള്‍ വിട്ടുകിട്ടിയില്ല: സംസ്കാരം നടത്താനാകാതെ കുടുംബം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In