• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നേതാക്കളുടെ മക്കൾ മത്സരിക്കേണ്ടെന്ന് മോദി; കർണാടക ബിജെപിയിൽ പ്രതിസന്ധി

by Web Desk 04 - News Kerala 24
April 11, 2023 : 1:46 pm
in India, News
Reading Time: 1 min read
0
A A
0
നേതാക്കളുടെ മക്കൾ മത്സരിക്കേണ്ടെന്ന് മോദി; കർണാടക ബിജെപിയിൽ പ്രതിസന്ധി

ന്യൂഡൽഹി ∙ കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങളായിട്ടും ആദ്യഘട്ട സ്ഥാനാർഥികളെപ്പോലും പ്രഖ്യാപിക്കാതെ ഭരണകക്ഷിയായ ബിജെപി. സിറ്റിങ് എംഎൽഎമാരുടെയും എംപിമാരുടെയും മക്കൾ മത്സരിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിസമ്മതം അറിയിച്ചതാണു സ്ഥാനാർഥിപ്പട്ടിക വൈകാൻ കാരണമെന്നാണു സൂചന. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സ്ഥാനാർഥിപ്രഖ്യാപനം നേരത്തേ നടത്തി പ്രചാരണം തുടങ്ങി.’

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്നു സംസ്ഥാന നേതൃത്വം പറയുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ ദിവസം കൂടി വൈകിയേക്കുമെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ചില മണ്ഡലങ്ങളിൽ നേരത്തേ നിശ്ചയിച്ചവരെ മാറ്റി പുതുമുഖങ്ങളെ സ്ഥാനാർഥികളാക്കും. ഞായറാഴ്ച ചേർന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണു മോദി നീരസം പ്രകടിപ്പിച്ചത്. സിറ്റിങ് എംഎൽഎമാരുടെയും എംപിമാരുടെയും മക്കൾക്കു സീറ്റ് നൽകുന്നതിൽ താൽപര്യമില്ലെന്നു വ്യക്തമാക്കിയ മോദി, സ്ഥാനാർഥികളായി പാർട്ടി പ്രവർത്തകരെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നിലപാട് കടുപ്പിച്ചതോടെ, യോഗത്തിൽനിന്നു കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്.യെഡിയൂരപ്പ ഇറങ്ങിപ്പോയതായി അഭ്യൂഹമുണ്ട്. നേതാക്കളുടെ മക്കൾക്കു സീറ്റ് നൽകേണ്ടെന്നു ബിജെപി തീരുമാനിച്ചാൽ, യെഡിയൂരപ്പയുടെ മകൻ ബി.വൈ.വിജയേന്ദ്രയുടെ സ്ഥാനാർഥിത്വം തുലാസിലാകും. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ തിങ്കളാഴ്ച സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്തു. ഈ യോഗത്തിൽ യെഡിയൂരപ്പ പങ്കെടുത്തുമില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗോമൂത്രത്തില്‍ മാരക ബാക്ടീരിയകള്‍ ; ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് പഠനറിപ്പോര്‍ട്ട്

Next Post

അഞ്ചുവയസുകാരി തിളച്ച പരിപ്പുകറിയില്‍ വീണു ; ഗുരുതരാവസ്ഥയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അഞ്ചുവയസുകാരി തിളച്ച പരിപ്പുകറിയില്‍ വീണു ; ഗുരുതരാവസ്ഥയില്‍

അഞ്ചുവയസുകാരി തിളച്ച പരിപ്പുകറിയില്‍ വീണു ; ഗുരുതരാവസ്ഥയില്‍

ആഗോള താപനത്തേക്കുറിച്ച് ചാറ്റ്ബോട്ടില്‍ നിന്ന് കൂടുതലറിഞ്ഞു, ഒടുവിൽ ആത്മഹത്യ; ആരോപണവുമായി ഭാര്യ

ബിഹാറിൽ 10 വയസ്സുകാരിക്ക് ക്രൂരപീഡനം; ബലാത്സംഗം ചെയ്ത് രഹസ്യ ഭാഗത്ത് ചെളിയും മണ്ണും വാരിയിട്ടു

കൊല നടന്നിട്ട് ഒരു വര്‍ഷം; ശ്രദ്ധയുടെ ശരീര ഭാഗങ്ങള്‍ വിട്ടുകിട്ടിയില്ല: സംസ്കാരം നടത്താനാകാതെ കുടുംബം

കൊല നടന്നിട്ട് ഒരു വര്‍ഷം; ശ്രദ്ധയുടെ ശരീര ഭാഗങ്ങള്‍ വിട്ടുകിട്ടിയില്ല: സംസ്കാരം നടത്താനാകാതെ കുടുംബം

പബ്ബിലെ ഡിജെ പാര്‍ട്ടിയില്‍ രാമായണ സീരിയലിലെ ദൃശ്യങ്ങള്‍, കേസെടുത്ത് പോലീസ്

പബ്ബിലെ ഡിജെ പാര്‍ട്ടിയില്‍ രാമായണ സീരിയലിലെ ദൃശ്യങ്ങള്‍, കേസെടുത്ത് പോലീസ്

കള്ളപ്പണ ഇടപാട് : ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുന്നു

കള്ളപ്പണ ഇടപാട് : ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021