കൊല്‍ക്കത്ത: സിഗരറ്റ് വലിക്കുന്നതിനിടെ രണ്ട് പെണ്‍കുട്ടികള്‍ ഇന്ത്യയുടെ ദേശീയഗാനത്തെ പരിഹസിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ വീഡിയോ വൈറലായതോടെ കൊല്‍ക്കത്ത ഹൈക്കോടതി അഭിഭാഷകന് ഉള്‍പ്പെടെ നിരവധി പേര് പെണ്‍കുട്ടികള്‍ക്കെതിരെ രംഗത്ത് വന്നു. ദേശീയഗാനത്തെ പരിഹസിക്കുകയും സിഗരറ്റിനോട് താരതമ്യം ചെയ്യുകയും ചെയ്യുന്ന തരത്തിലുള്ള വിഡിയോയാണ് പെണ്‍കുട്ടികള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.
വരികള്‍ തെറ്റിച്ചാണ് ദേശീയഗാനം ആലപിക്കുന്നതും. സമൂഹമാധ്യമത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ്. കര്‍ശന നടപടി ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തി. അതേസമയം, വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അപ്ലോഡ് ചെയ്തതിന് ബരാക്പൂര്‍ സൈബര്‍ സെല്‍ പരാതി നല്കി. ഉടന്‍ തന്നെ പെണ്‍കുട്ടികള്‍ വീഡിയോ ഡിലീറ്റ് ചെയ്യുകയും തമാശയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണെന്ന് പറയുകയും ചെയ്തു.