ദില്ലി: രാജ്യത്ത് നാല് നഗരങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദില്ലി, ആഗ്ര, മീററ്റ്, ഹരിയാന എന്നിവിടങ്ങളിലാണ് ഇന്ന് ഉഷ്ണതരംഗം പ്രതീക്ഷിക്കുന്നതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ ഏപ്രില്‍ 17 മുതല്‍ രാജ്യതലസ്ഥാനത്ത് ആശ്വസത്തിന് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ദില്ലിയിലെ താപനില എപ്രില്‍ 17 മുതല്‍ കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം.