തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപ്രില്‍ 16 മുതല്‍ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം 30 മുതല്‍ 40 കി മീ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല എന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്ത് നാല് നഗരങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്കി. ദില്ലി, ആഗ്ര, മീററ്റ്, ഹരിയാന എന്നിവിടങ്ങളിലാണ് ഇന്ന് ഉഷ്ണതരംഗം പ്രതീക്ഷിക്കുന്നതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ ഏപ്രില്‍ 17 മുതല്‍ രാജ്യതലസ്ഥാനത്ത് ആശ്വസത്തിന് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.