പട്ന: ബീഹാറില്‍ വ്യാജമദ്യ ദുരന്തത്തില്‍ എട്ടു പേര്‍ക്ക് ദാരുണാന്ത്യം. ബീഹാറിലെ പാറ്റ്നയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 25 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോത്തിഹാരി ജില്ലിയിലെ ലക്ഷ്മിപുര്‍ ഗ്രാമത്തിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2016-ല്‍ മദ്യം നിരോധിച്ച ശേഷം ബീഹാറില്‍ റിപ്പോര്‍ട്ടു ചെയ്യുന്ന ആദ്യ വ്യാജമദ്യ ദുരന്തമാണ് ഇപ്പോഴത്തെ സംഭവം. ബീഹാറില്‍ നേരത്തെ ലക്ഷ്മിപുര്‍, പഹര്‍പുര്‍, ഹര്‍സിദ്ധി എന്നിവിടങ്ങളില്‍ സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.