കൊച്ചി: എറണാകുളത്ത് യുവസംരംഭകയുടെ കയാകിങ് വള്ളങ്ങള്‍ തകര്‍ത്ത നിലയില്‍. എറണാകുളം കോതമംഗലം ഇഞ്ചത്തൊട്ടിയിലാണ് സംഭവം. ചാരുപാറ സ്വദേശിയും സംരംഭകയുമായ സജിത സജീവ് വാടകക്ക് നല്‍കിയിരുന്ന കയാക്കിംഗ് വള്ളങ്ങളും പെഡല്‍ ബോട്ടുമാണ് തകര്‍ത്ത നിലയില്‍ കണ്ടത്. സഞ്ചാരികള്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. ലോണെടുത്താണ് കയാക്കിംഗ് വള്ളങ്ങള്‍ വാങ്ങിയതെന്നും അവ അടച്ചുതീര്ന്നിട്ട് ഇല്ലെന്നും സജിത പറഞ്ഞു. വള്ളങ്ങളും പെഡലും കുത്തിപ്പൊട്ടിച്ച നിലയില്‍ കാണുകയായിരുന്നു.