ദില്ലി: പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ഡല്‍ഹി സര്‍ക്കാര്‍. വൈദ്യുതി സബ്‌സിഡി വിവാദത്തിന്റെയും മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സിബിഐ സമന്‍സ് അയച്ചതിന്റെയും പശ്ചാത്തലത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് സമ്മേളനം ചേരും. പരിഗണനാ വിഷയങ്ങളില്‍ തീരുമാനമാകുന്നത് വരെ സഭ നീട്ടിയേക്കാമെന്നും നിയമസഭാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
വൈദ്യുതി സബ്‌സിഡിയെ ചൊല്ലിയുള്ള തര്‍ക്കത്തിന് പുറമെ, മദ്യനയ കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഞായറാഴ്ച സിബിഐ ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.












