ഗുജറാത്ത്: ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പടക്ക ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ നാല് തൊഴിലാളികള്‍ വെന്തുമരിച്ചു. അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പടക്ക നിര്‍മാണശാലയില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് കനത്ത പുകയുടെ സാന്നിധ്യം നിലനില്‍ക്കുകയാണ്. ഫാക്ടറിയിലെ വെല്‍ഡിംഗ് ജോലിക്കിടെയാണ് സംഭവം. തീപിടിത്തത്തില്‍ ഫാക്ടറിക്ക് വന്‍ നാശനഷ്ടമുണ്ടായി, കോടിക്കണക്കിന് രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചു. അഗ്നിശമനാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്.