തിരുവനന്തപുരം: സംസ്ഥാനത്തെ എഐ ക്യാമറ ഇടപാടില്‍ ദുരൂഹതയാരോപിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ക്കായി വിവരവാകാശ നിയമപ്രകാരം ചോദിച്ചിട്ട് പോലും സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ല. ഇതിന്റെ ഇടപാടുകളാരാണ് നടത്തിയത്. ടെന്‍ന്റര്‍ വിളിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏതെല്ലാം കമ്പനികളാണ് അപേക്ഷ നല്‍കിയത്. പിഴയില്‍ എത്ര ശതമാനം തുകയാണ് കമ്പനികള്‍ക്ക് നല്‍കുകയെന്ന് വ്യക്തമാക്കണം. പിഴയില്‍ നിന്ന് വിഐപികളെ എന്ത് അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം എ ഐ ക്യാമറകള്‍ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന പദ്ധതിയില്‍ ആദ്യത്തെ ഒരു മാസം ബോധവത്കരണം നല്‍കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
മെയ് 19 വരെ പിഴയീടാക്കില്ലെന്നാണ് തീരുമാനം. ക്യാമറകള്‍ക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ലെന്ന് പറഞ്ഞ മന്ത്രി നിയമനം പാലിക്കുന്നവര്‍ പേടിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. എഐ ക്യാമറകള്‍ നിലവിലുളള സ്ഥലത്ത് നിന്നും മറ്റിടങ്ങളിലും മാറ്റി സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.