• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കൂടെ നിന്നവരെ മറക്കാനാവില്ല’; നന്ദി രേഖപ്പെടുത്തി മാമുക്കോയയുടെ കുടുംബം

by Web Desk 04 - News Kerala 24
April 29, 2023 : 7:46 pm
in Kerala, News
Reading Time: 1 min read
0
A A
0
‘കൂടെ നിന്നവരെ മറക്കാനാവില്ല’; നന്ദി രേഖപ്പെടുത്തി മാമുക്കോയയുടെ കുടുംബം

കോഴിക്കോട്: നടൻ മാമുക്കോയയുടെ മരണത്തിൽ കൂടെ നിന്നവർക്ക് നന്ദി രേഖപ്പെടുത്തി മാമുക്കോയയുടെ കുടുംബം. വണ്ടൂരിലെ ആശുപത്രി മുതൽ അദ്ദേഹത്തിന് താങ്ങും തണലായി നിന്നവരെ മറക്കാനാവില്ലെന്ന് കുടുംബം പറഞ്ഞു. വിയോഗ വേളയിലും എംഎസ്എസിലെ അന്തിമ പരിചരണത്തിനും കോഴിക്കോട് ടൗൺഹാളിലെ പൊതുദർശനവേളയിലും അരക്കിണറിലെ വീട്ടിലും കണ്ണപ്പറമ്പിലെ കബറടക്ക ചടങ്ങിലും നാട്ടുകാരും പൊതുസമുഹവും ബന്ധുജനങ്ങളും നൽകിയ പിന്തുണയും സ്നേഹവും മറക്കാനാവില്ല. മാധ്യമങ്ങളും, നിയമ പാലകരും രാഷ്ട്രീയ-മത-സാമൂഹിക-സാംസ്കാരിക മേഖലകളിലുള്ളവരും അദ്ദേഹത്തെ നെഞ്ചിലേറ്റുന്ന ആബാലവൃദ്ധം ജനങ്ങളും നൽകിയ പിന്തുണക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും കുടുംബം അറിയിച്ചു.

ഒരു മരണം നടക്കുമ്പോൾ ആരൊക്കെ വരണമെന്ന് നിർബന്ധം പിടിക്കാൻ ആകില്ലെന്നും ഇക്കാര്യത്തിൽ മാമുക്കോയുടെ മകൻ എടുത്ത നിലപാടാണ് ശരിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. മാമുക്കോയക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരടക്കം പലരും വരാത്തതിൽ അനുസ്മരണ സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു. മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്നതടക്കമുള്ള രൂക്ഷ വിമർശനമാണ് അനുസ്മരണ യോഗത്തിൽ സംസാരിച്ച സംവിധായകൻ വി എം വിനു ഉന്നയിച്ചത്.

പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്ന പരിഹാസവും സംവിധായകൻ മുന്നോട്ടുവച്ചിരുന്നു. ഇതിന് പിന്നാലെ മാമുക്കോയക്ക് സിനിമാ ലോകം അർഹിച്ച ആദരവ് നൽകിയില്ലെന്ന് കഥാകൃത്ത് ടി പത്മനാഭനും വിശദമാക്കിയിരുന്നു. ഇതിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം ഉണ്ടായത്. അതേസമയം, ആരും വരാത്തതിൽ പരാതിയില്ലെന്നും മമ്മുട്ടിയും മോഹൻലാലും വിളിച്ച് സാഹചര്യം വ്യക്തമാക്കിയിരുന്നതായും മാമുക്കോയയുടെ മകനും പ്രതികരിച്ചിരുന്നു. അനാവശ്യവിവാദങ്ങൾ ഒഴിവാക്കണമെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബഫര്‍സോണ്‍ ഇളവ്; കേരള കോണ്‍ഗ്രസ് നിലപാടിൻ്റെ വിജയം: എന്‍.എം.രാജു

Next Post

കൊലക്കേസിൽ 4 വർഷം തടവ്; ബിഎസ്പി എംപി അഫ്സൽ അൻസാരി അയോഗ്യനായി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കൊലക്കേസിൽ 4 വർഷം തടവ്; ബിഎസ്പി എംപി അഫ്സൽ അൻസാരി അയോഗ്യനായി

കൊലക്കേസിൽ 4 വർഷം തടവ്; ബിഎസ്പി എംപി അഫ്സൽ അൻസാരി അയോഗ്യനായി

രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കരുതെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കരുതെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

അവധിക്കാലത്ത് പോല്‍-ആപ്പില്‍ സൗകര്യം ഇതുവരെ 6894 പേര്‍ വിനിയോഗിച്ചു

കാറിൽ സ്ത്രീയടക്കം മൂന്ന് പേർ, പരിശോധനയിൽ ആദ്യം ഒന്നും കണ്ടില്ല, ശരീരം നിറയെ നോട്ടുകൾ, മലപ്പുറത്ത് പിടിവീണ വഴി

വനിത വിജയകുമാറിന്‍റെ മൂന്നാമത്തെ ഭര്‍ത്താവ് പീറ്റര്‍ പോള്‍ അന്തരിച്ചു

വനിത വിജയകുമാറിന്‍റെ മൂന്നാമത്തെ ഭര്‍ത്താവ് പീറ്റര്‍ പോള്‍ അന്തരിച്ചു

എന്ത് ‘പട്ടം’ ആര് ചാർത്തിത്തന്നാലും അവസാനശ്വാസം വരെ…; അതിരൂപത പറഞ്ഞ ‘തീവ്രവാദ വേരുകൾ’ക്ക് മറുപടിയുമായി ജലീൽ

എന്ത് 'പട്ടം' ആര് ചാർത്തിത്തന്നാലും അവസാനശ്വാസം വരെ...; അതിരൂപത പറഞ്ഞ 'തീവ്രവാദ വേരുകൾ'ക്ക് മറുപടിയുമായി ജലീൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021