ഇടുക്കി> ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനുമായി അതിസാഹസികമായ യാത്ര ആരംഭിച്ചു.കുമളി പെരിയാറിലെ സീനിയറോട വനമേഖലയിലേക്കാണ് അരിക്കൊമ്പനെ കൊണ്ടുപോകുന്നത്. 122 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.ആനിമല്‍ ആംബുലന്‍സിന് മുന്നിലും പിന്നിലുമായി നിരവധി വാഹനങ്ങളുള്ള വലിയൊരു കോണ്‍വോയ് ആണ് ആനയുമായി കുമളിയിലേക്ക് പോകുന്നത്. രാത്രി ഒമ്പത് മണിയോടെ മാത്രമായിരിക്കും വാഹനം കുമളിയിലെത്തുക. ആനിമല്‍ ആംബുലന്‍സില്‍ വച്ച് യാത്രക്കിടെയും അരിക്കൊമ്പന്‍ പരാക്രമം തുടര്‍ന്നു. സാധാരണയായി ഉള്ളതില്‍ നിന്ന് വ്യത്യസ്തമായി ഇരട്ട കൂടാണ് ആനിമല്‍ ആംബുലന്‍സില്‍ ഒരുക്കിയിട്ടുള്ളത്