എല്ലാ വർഷവും മെയ് 2ന് ലോക ആസ്ത്മ ദിനം (World Asthma Day) ആചരിച്ച് വരുന്നു. ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മ (GINA) എന്ന അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് ആസ്ത്മ ദിനമായി ആചരിക്കുന്നത്.
ആസ്ത്മയെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും അവയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മ (GINA) ആണ് ഈ ദിനം സംഘടിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച് ഇന്ത്യയിൽ ഏകദേശം 15 മുതൽ 20 ദശലക്ഷം ആളുകൾ ആസ്ത്മ പ്രശ്നം അനുഭവിക്കുന്നു, ഇതിൽ എല്ലാ പ്രായത്തിലുള്ള രോഗികളും ഉൾപ്പെടുന്നു.
ആസ്ത്മയെ പ്രതിരോധിക്കാൻ ചെയ്യേണ്ടത്…
- ഒന്ന്…
- അലർജികൾ, വ്യായാമം, മലിനീകരണം, സമ്മർദ്ദം എന്നിങ്ങനെ വിവിധ ഘടകങ്ങളാൽ ആസ്ത്മ ഉണ്ടാകാം. നിങ്ങൾക്ക് എന്താണ് അലർജി ഉണ്ടാക്കുന്നതെന്നും നേരത്തെ കണ്ടെത്തി അത് ഒഴിവാക്കുകയാണ് വേണ്ടത്. ഉദാഹരണത്തിന്, പൊടി നിങ്ങൾക്ക് പ്രശ്നമാണെങ്കിൽവീട് വൃത്തിയായും പൊടി രഹിതമായും സൂക്ഷിക്കുന്നത് ഉറപ്പാക്കുക.
- രണ്ട്…
- ഇൻഹേലറുകൾ പോലുള്ള ആസ്ത്മ മരുന്നുകൾ നിങ്ങളുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും. മരുന്നുകൾ ഒഴിവാക്കുകയോ ഇൻഹേലർ ശരിയായി ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നത് കൂടുതൽ പ്രശ്നത്തിന് കാരണമാകും. നിലവിലെ ചികിത്സാരീതികളിൽ ഏറ്റവും ഫലപ്രദമാണ് ഇൻഹേലർ ചികിത്സ. മരുന്നുകളെ ശ്വാസനാളികളിലേക്ക് നേരിട്ടത്തെിക്കുകയാണ് ഇൻഹേലറുകൾ ചെയ്യുന്നത്. വിവിധതരം ഇൻഹേലറുകൾ ഇന്ന് ലഭ്യമാണ്. കുട്ടിയുടെ പ്രായത്തിനനുസരിച്ച് ഡോക്ടറുടെ നിർദേശപ്രകാരം ഇൻഹേലറുകൾ തെരഞ്ഞെടുക്കാം.
- മൂന്ന്…
- ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശ്വാസനാളത്തെ ഈർപ്പമുള്ളതാക്കാനും ആസ്ത്മ സാധ്യത കുറയ്ക്കാനും സഹായിക്കും. പ്രതിദിനം കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. മദ്യം, കഫീൻ എന്നിവ പോലെ നിർജ്ജലീകരണം ചെയ്യുന്ന പാനീയങ്ങൾ ഒഴിവാക്കുക.
- നാല്…
- ശ്വാസകോശാരോഗ്യം ഉൾപ്പെടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിന് വ്യായാമം പ്രധാനമാണ്. എന്നിരുന്നാലും, ആസ്ത്മയുള്ള ചിലർക്ക് വ്യായാമ വേളയിലോ ശേഷമോ ലക്ഷണങ്ങൾ അനുഭവപ്പെടാം. ദിവസവും 15 മിനുട്ട് വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക.
- അഞ്ച്…
- കൃത്രിമ നിറം, കൃത്രിമ മധുരം, പ്രിസർവേറ്റീവ്സ് എന്നിവ കൂടുതലായുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
- ആറ്…
- ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും വീട്ടിലെ പൊടിപടലങ്ങൾ കളഞ്ഞ് വീട് വൃത്തിയാക്കണം. ജോലിക്കിടയിൽ മാസ്‌ക് ധരിക്കാൻ മറക്കരുത്. ആഴ്ചയിൽ ഒരിക്കൽ കിടക്ക കഴുകുന്നതും ആസ്ത്മയെ നിയന്ത്രിക്കും.
- ഏഴ്…
- ആസ്ത്മ രോഗികൾക്കെല്ലാം വളർത്തുമൃഗങ്ങളുടെ സാന്നിധ്യം അപകടകരമാണ്. ഇനി വളർത്തുമൃഗങ്ങളെ ഒഴിവാക്കാൻ സാധിച്ചില്ലെങ്കിൽ അവയെ വൃത്തിയായി കുളിപ്പിക്കാനും സംരക്ഷിക്കാനും ശ്രമിക്കുക.