കൊച്ചി > വിവാദചിത്രം ദി കേരള സ്‌റ്റോറിയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പ്രദർശനം തുടരാമെന്നും സ്‌റ്റേയില്ലെന്നും കോടതി വ്യക്തമാക്കി. ചിത്രത്തിന്റെ ടീസർ മുസ്ലീം മതവിശ്വാസികളുടെ വികാരണം വ്രണപ്പെടുത്തുന്നുവെന്നും ചിത്രത്തിൻെറ പ്രദർശനം തടയണമെന്നുമാവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ അഭിഭാഷകൻ വി ആർ അനൂപ്, ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ് തമന്ന, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റംഗം സി ശ്യാം സുന്ദർ, വെൽഫെയർ പാർടി എന്നിവർ നൽകിയ ഹർജികളാണ് ജസ്‌റ്റിസ് എൻ നഗരേഷ്, ജസ്‌റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
വിവാദ പരാമർശം ഉളള ടീസർ നീക്കം ചെയ്യാൻ തീരുമാനിച്ചതായി നിർമാതാക്കൾ കോടതിയെ അറിയിച്ചു. തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ നിന്നടക്കം നീക്കം ചെയ്യുമെന്ന നിർമാതാക്കളുടെ ഉറപ്പ് കോടതി രേഖപ്പെടുത്തി.