• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഏക മകൾ, പഠനത്തിൽ മിടുക്കി; വീടിനു മുന്നിലെ ‘ഡോ.വന്ദനദാസ് എംബിബിഎസ്’ ഇനി തീരാനോവ്

by Web Desk 04 - News Kerala 24
May 10, 2023 : 2:37 pm
in Kerala, News
0
A A
0
ഏക മകൾ, പഠനത്തിൽ മിടുക്കി; വീടിനു മുന്നിലെ ‘ഡോ.വന്ദനദാസ് എംബിബിഎസ്’ ഇനി തീരാനോവ്

കോട്ടയം∙ ‘ഡോ.വന്ദനദാസ് എംബിബിഎസ്’– കടുത്തുരുത്തി മാഞ്ഞൂരിലെ കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും സ്വപ്നമാണ് വീടിനു മുന്നിലെ മതിലിൽ കൊത്തി വച്ചിരിക്കുന്ന ഈ പേര്. കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. മകൾ രോഗിയുടെ ആക്രമണത്തിന് ഇരയായ വാർത്തയറിഞ്ഞ് പുലർച്ചെ തിരുവനന്തപുരത്തേക്ക് പോയ അച്ഛനും അമ്മയും ഇനി മടങ്ങുക അവളുടെ ചേതനയറ്റ ശരീരവുമായാണ്. തങ്ങളുടെ സ്വപ്നവും പ്രതീക്ഷയുമായ ഏകമകൾ ഇനിയില്ല എന്ന തിരച്ചറിവ് ആ മാതാപിതാക്കൾക്ക് എത്രത്തോളം ഉൾക്കൊള്ളാനാകും.

ഡോക്ടറായ മകളിൽ അഭിമാനംകൊണ്ട മാതാപിതാക്കൾ അതേ ജോലിക്കിടെ മകൾ ഇല്ലാതായതിന്റെ ഞെട്ടലിലാണ്. ആക്രമണത്തിന് ഇരയായ കാര്യം അറിയുമ്പോൾ മകളുടെ സ്ഥിതി ഗുരുതരമായിരുന്നെന്ന് മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. തിരുവനന്തപുരത്തേക്കുള്ള വഴിമധ്യേയാണ് മരണവിവരം ഇവർ അറിയുന്നത്.

സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്ന നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരാണ് മോഹൻദാസും കുടുംബവും. ‘വളരെ നല്ല രീതിയിൽ പഠിച്ചു കൊണ്ടിരുന്ന കുട്ടിയാണ്. എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന കുട്ടി. ഞങ്ങൾ വളരെ വേദനയോടെയാണ് ഈ സംഭവം കേൾക്കുന്നത്. സഹിക്കാൻ കഴിയുന്ന കാര്യമല്ല ഇത്.’– നാട്ടുകാരിൽ ഒരാൾ പറഞ്ഞു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും വന്ദനയുടെ വീട്ടിലെത്തി സംസ്കാര ചടങ്ങുകൾക്കു വേണ്ട ക്രമീകരണങ്ങൾ നടത്തുകയാണ്.

കുറവിലങ്ങാട് ഡിപോൾ സ്കൂളിലായിരുന്നു വന്ദനയുടെ സ്കൂൾ വിദ്യാഭ്യാസം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനം അനുഷ്ഠിക്കവെയാണ് വന്ദന ദാസ്(25) അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വന്ദന കൊല്ലപ്പെട്ടത്. മറ്റ് 2 പേർക്കു കുത്തേറ്റു.

പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു. ഇന്നലെ രാത്രി മുതൽ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാൾ വീണ്ടും അക്രമാസക്തനാകുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലാഹോറില്‍ സൈനിക ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ നിന്ന് മയിലുകളെ അടക്കം കൊള്ളയടിച്ച് ഇമ്രാന്‍ ഖാന്‍ അനുകൂലികള്‍

Next Post

ഡോ. വന്ദനയുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡോ. വന്ദനയുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

ഡോ. വന്ദനയുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

ട്രെയിനിൽ കയറുന്നതിനിടെ വീണ്‌ നഴ്‌സിന്റെ കാൽപാദം അറ്റു

ട്രെയിനിൽ കയറുന്നതിനിടെ വീണ്‌ നഴ്‌സിന്റെ കാൽപാദം അറ്റു

ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കുന്ന നികൃഷ്‌ട മനസ്; വാക്കുകളെ വളച്ചൊടിക്കാൻ ശ്രമം: രൂക്ഷ വിമർശനവുമായി മന്ത്രി വീണാ ജോർജ്

ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കുന്ന നികൃഷ്‌ട മനസ്; വാക്കുകളെ വളച്ചൊടിക്കാൻ ശ്രമം: രൂക്ഷ വിമർശനവുമായി മന്ത്രി വീണാ ജോർജ്

‘കൈയിൽ തോക്ക് ഉണ്ടായിരുന്നില്ലേ?, ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രി പൂട്ടിയിടൂ’; സർക്കാറിനും പൊലീസിനും ഹൈകോടതിയുടെ രൂക്ഷ വിമർശനം

‘കൈയിൽ തോക്ക് ഉണ്ടായിരുന്നില്ലേ?, ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രി പൂട്ടിയിടൂ’; സർക്കാറിനും പൊലീസിനും ഹൈകോടതിയുടെ രൂക്ഷ വിമർശനം

രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസിൽ 63കാരന് 40 വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും

രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസിൽ 63കാരന് 40 വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021