• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കൈയിൽ തോക്ക് ഉണ്ടായിരുന്നില്ലേ?, ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രി പൂട്ടിയിടൂ’; സർക്കാറിനും പൊലീസിനും ഹൈകോടതിയുടെ രൂക്ഷ വിമർശനം

by Web Desk 04 - News Kerala 24
May 10, 2023 : 3:14 pm
in Kerala, News
0
A A
0
‘കൈയിൽ തോക്ക് ഉണ്ടായിരുന്നില്ലേ?, ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രി പൂട്ടിയിടൂ’; സർക്കാറിനും പൊലീസിനും ഹൈകോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: യുവ ഡോക്ടറെ ക്രിമിനൽ കേസ് പ്രതി ആശുപത്രിയിൽവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാറിനും പൊലീസിനും ഹൈകോടതിയുടെ രൂക്ഷ വിമർശനം. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രി പൂട്ടിയിടൂവെന്ന് ഹൈകോടതി പറഞ്ഞു.ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ദാരുണ സംഭവത്തിൽ സർക്കാറിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ചത്. മെഡിക്കൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സർവകലാശാല സമർപ്പിച്ച അടിയന്തര ഹരജിയിൽ പ്രത്യേക സിറ്റിങ് നടത്തവെയാണ് ഹൈകോടതി പൊതുസംവിധാനങ്ങളുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയത്.

അക്രമങ്ങൾ ചെറുക്കാൻ മുൻകൂർ നടപടിക്ക് വേണ്ടിയല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് കോടതി ചോദിച്ചു. പൊലീസിന്‍റെ കൈയിൽ തോക്ക് ഉണ്ടായിരുന്നില്ലേ?. ആർക്ക് എന്ത് പറ്റിയാലും അവിടെയുള്ള സ്ത്രീകൾക്ക് സംരക്ഷണം നൽകണമായിരുന്നു. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി വിശദീകരണം നൽകണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

ഡോക്ടറുടെ അടുത്ത് പ്രതിയെ ഒറ്റക്ക് നിർത്തണമെന്ന സർക്കാർ ഉത്തരവ് ദുരന്തമാണ്. ഇന്ത്യയിൽ എവിടെയെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?. കോടതിയിൽ സർക്കാർ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുന്നു. കേട്ടുകേൾവിയില്ലാത്ത സംഭവമാണ് നടന്നതെന്നും ഹൈകോടതി വ്യക്തമാക്കി.

മെഡിക്കൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സർവകലാശാല സമർപ്പിച്ച അടിയന്തര ഹരജിയിലാണ് ഇന്ന് ഉച്ചക്ക് 1.45 ഹൈകോടതി പ്രത്യേക സിറ്റിങ് നടത്തിയത്. നിലവിൽ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന സുരക്ഷ മെഡിക്കൽ വിദ്യാർഥികൾക്കും നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.

മുമ്പ് ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായ സാഹചര്യങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് ഹൈകോടതി സർക്കാറിന് ശക്തമായ താക്കീത് നൽകിയിരുന്നു. സർക്കാർ നൽകിയ ഉറപ്പിനെ തുടർന്ന് ഹൈകോടതി തുടർനടപടി അവസാനിപ്പിച്ചിരുന്നു. അക്രമം തടയൽ നിയമത്തിൽ നിയമനിർമാണം കൊണ്ടു വരുകയോ ഭേദഗതി കൊണ്ടു വരുകയോ ചെയ്യുമെന്നാണ് സർക്കാർ അന്ന് കോടതിക്ക് നൽകിയിരുന്ന ഉറപ്പ്. എന്നാൽ, ഉറപ്പ് സർക്കാർ നടപ്പാക്കിയില്ലെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ ഡോക്ടറെയാണ് പൊലീസ് മെഡിക്കൽ പരിശോധനക്കെത്തിച്ച അടിപിടിക്കേസിലെ പ്രതി കുത്തി കൊലപ്പെടുത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശി വന്ദന മേനോൻ (22) ആണ് മരിച്ചത്. കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയാണ്.

ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു ദാരുണമായ സംഭവം. അടിപിടിക്കേസിൽ പിടിയിലായ സന്ദീപിനെ വൈദ്യപരിശോധനക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അക്രമാസക്തനായ പ്രതി ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തുകയായിരുന്നു. കഴുത്തിലും മുഖത്തുമാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കുന്ന നികൃഷ്‌ട മനസ്; വാക്കുകളെ വളച്ചൊടിക്കാൻ ശ്രമം: രൂക്ഷ വിമർശനവുമായി മന്ത്രി വീണാ ജോർജ്

Next Post

രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസിൽ 63കാരന് 40 വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസിൽ 63കാരന് 40 വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും

രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസിൽ 63കാരന് 40 വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും

ബാലരാമപുരത്ത് 63 കാരിയുടെ കാല്‍ കമ്പിപ്പാര ഉപയോഗിച്ച് തല്ലിയൊടിച്ചു

ബാലരാമപുരത്ത് 63 കാരിയുടെ കാല്‍ കമ്പിപ്പാര ഉപയോഗിച്ച് തല്ലിയൊടിച്ചു

യുവ ഡോകടർക്ക് ദാരുണ്യ അന്ത്യം: മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മറുപടി പറയണമെന്ന് കെ.എസ്.യു

യുവ ഡോകടർക്ക് ദാരുണ്യ അന്ത്യം: മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മറുപടി പറയണമെന്ന് കെ.എസ്.യു

ഡോ. വന്ദനയുടെ കൊലപാതകം: പൊലീസ് മേധാവി നാളെ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി

ഡോ. വന്ദനയുടെ കൊലപാതകം: പൊലീസ് മേധാവി നാളെ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി

ഏഴ് വർഷത്തിനിടെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് 30 കുട്ടികളെ; ശിക്ഷ കാത്ത് കൊടുംകുറ്റവാളി

ഏഴ് വർഷത്തിനിടെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് 30 കുട്ടികളെ; ശിക്ഷ കാത്ത് കൊടുംകുറ്റവാളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021