തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയില്‍ 17കാരി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരാതിയുമായി ബന്ധുക്കള്‍. ബീമാപള്ളി സ്വദേശി അസ്മിയ മോളാണ് ശനിയാഴ്ച മരിച്ചത്. പെണ്‍കുട്ടിയെ സന്ദര്ശിക്കാനാത്തിയ മാതാവാണ് മതപഠനശാലയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. ആദ്യം കുട്ടിയെ കാണാന്‍ മാതാവിന് അനുമതി ലഭിച്ചില്ല. പിന്നെ അധികൃതരെ വിളിച്ച് സംസാരിച്ചപ്പോഴാണ് പെണ്‍കുട്ടിയെ കാണാന്‍ അനുവദിച്ചത്. അപ്പോള്‍ മകള്‍ വീണു കിടക്കുന്ന നിലയിലായിരുന്നുവെന്നാണ് ബന്ധുക്കളോട് മാതാവ് പറഞ്ഞത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി.
പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയ്ക്ക് സുഖമില്ല എന്ന് പറഞ്ഞപ്പോഴാണ് ബാലരാമപുരത്തെ മതപഠനകേന്ദ്രത്തില്‍ മാതാവ് ശനിയാഴ്ച എത്തിയത്. അധികൃതരെ വിളിച്ച് സംസാരിച്ചപ്പോഴാണ് കുട്ടിയെ കാണാന്‍ അനുമതി നല്‍കിയത്. മാതാവ് അസ്മിയയുടെ അടുത്ത് എത്തിയപ്പോള്‍ മുറിയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.