ദില്ലി: കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് പുതിയ സിബിഐ ഡയറക്ടര്‍. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ബിജപിക്കുവേണ്ടി പണിയെടുക്കുന്ന പ്രവീണ്‍ സൂദിനെതിരെ അധികാരത്തില്‍ വന്നാല്‍ നടപടിയെടുക്കുമെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തി തൊട്ടു പിറ്റേന്നാണ് പ്രവീണ്‍ സൂദിനെ സിബിഐ തലപ്പത്ത് നിയമിച്ചത്. സിബിഐ മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്ക പട്ടികയാണ് അവസാനം ഉണ്ടായിരുന്നത്. കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദിന് പുറമെ, മധ്യപ്രദേശ് ഡിജിപി സുധീര്‍ സക്സേന, കേന്ദ്ര ഫയര്‍ സര്‍വീസസ് മേധാവി താജ് ഹസ്സന് എന്നിവരെയാണ് സിബിഐ തലപ്പത്തേക്ക് പരിഗണിച്ചിരുന്നത്.