ചെന്നൈ: രണ്ടായിരം രൂപയുടെ കറന്‍സി പിന്‍വലിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. കര്‍ണ്ണാടകയില്‍ ബി.ജെ.പിക്കേറ്റ കനത്ത പരാജയം മറച്ചുവെക്കാനുള്ള തന്ത്രമാണ് കേന്ദ്രത്തിന്റേതെന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു 2000 രൂപാ നോട്ട് പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവ് ആര്‍.ബി.ഐ. പുറപ്പെടുവിച്ചത്.
‘500 സംശയങ്ങള്‍, 1000 നിഗൂഢതകള്‍, 2000 അബദ്ധങ്ങള്‍. കര്‍ണാടകയിലെ കനത്ത പരാജയം മറച്ചുവെക്കാനുള്ള വിദ്യ’ എന്നാണ് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചത്. 2000 രൂപയുടെ നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവില്‍ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു.