മൂന്നാര്‍: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കള്ളപ്രചരണം നടത്തുകയാണെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മണിമൊഴി. മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ക്ക് മറ്റ് പഞ്ചായത്തുകളില്‍ ഭൂമിയുണ്ടെന്നും അത്തരക്കാര്‍ക്ക് പണം കൈമാറുന്നതിന് പദ്ധതി തയ്യറാക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രിക്ക് നല്‍കിയ നിവേദനത്തിനെ തുടര്‍ന്നാണ് ഇപ്പോള്‍ കോടിനേഷന്‍ കമ്മറ്റി അനമതി നല്‍കിയത്. അത് നേട്ടമാക്കുകയാണ് എല്‍ഡിഫ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. കൂറുമാറിയ അംഗങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റിലേ സമരം നടത്തുമ്പോള്‍ ഭരണസമിതി നേടിയെടുത്ത നേട്ടങ്ങള്‍ ഇടതുമുന്നണിയുടേത് ആക്കാന്‍ അംഗങ്ങള്‍ ശ്രമിക്കുന്നതായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മണിമൊഴി.
മൂന്നാര്‍ പഞ്ചായത്തില്‍ മുടങ്ങിക്കിടന്ന ലൈഫ് പദ്ധതി നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് ഭരണസമിതി ഓഗസ്റ്റില്‍ തീരുമാനമെടുത്തു. നംവമ്പറില്‍ തലസ്ഥാനതെത്തി മന്ത്രിമാരെ നേരിട്ട് കണ്ട് പ്രശ്‌നപരിഹാരത്തിന് ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു.ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ഇടതുമുന്നണിയുടെ പ്രസിഡന്റ് പ്രവീണ രവികുമാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയോ മന്ത്രിയെ കാണാന്‍ എത്തുകയോ ചെയ്തിട്ടില്ല. കോണ്‍ഗ്രസ് ഭരണസമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് ലൈഫ് പദ്ധതി യാഥാര്‍ത്യമാകുന്നത്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം കള്ളപ്രചാരണം നടത്തി എല്‍ഡിഎഫ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മണിമൊഴി പത്രസമ്മേളനത്തില്‍ ആരോപിച്ചു. കൂറുമാറിയ അംഗങ്ങള്‍ക്കെതിരെ സമാധനപരമായി സമരം ചെയ്യുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കെതിരെ പോലീസ് കള്ളക്കേസ് എടുക്കുകയാണെന്നും അവർ പറഞ്ഞു.
അക്രമം നടത്തുന്നതിനോ മറ്റ് അനിഷ്ട സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനോ നേതാക്കളും അനുയായികളും ശ്രമിക്കുന്നില്ല. അതുകൊണ്ട് പ്രശ്‌നത്തില്‍ സത്യസദ്ധമായ അന്വേഷണം നടത്തി കേസ് പിന്‍വലിക്കണമെന്ന് മുന്‍ വൈസ് പ്രസിഡന്റ് മാര്‍ഷ് പീറ്റര്‍ പറഞ്ഞു. മുന്‍ എംഎല്‍എ എ കെ മണി, ഐഎന്‍ടുസി ജില്ലാ അസി സെക്രട്ടറി ജി മുനിയാണ്ടി, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാര്‍, ആര്‍ കറുപ്പസ്വാമി, ഡി കുമാര്‍, നല്ലമുത്തു, സിദ്ദാര്‍മൊയ്ദ്ദീന്‍, രാജാറാം തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.