ഹൈദരാബാദ്: അവിഹിത ബന്ധത്തിന്റെ പേരില്‍ ഭര്‍ത്താവ് ശാസിക്കുന്നത് ആത്മഹത്യാപ്രേരണയാകില്ലെന്ന് തെലങ്കാന ഹൈക്കോടതി. ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെങ്കില്‍ ഭര്‍ത്താവിന് മിണ്ടാതിരിക്കാന്‍ കഴിയില്ല. അവിഹിതബന്ധത്തിന് ഭര്‍ത്താവ് ഭാര്യയെ ശാസിക്കുന്നത്ആത്മഹത്യാ പ്രേരണയാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സഹോദരനെതിരായ ആത്മഹത്യാപ്രേരണ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.
ഭാര്യയുടെ അവിഹിതബന്ധം കുടുംബബന്ധത്തെയും ഭര്‍ത്താവുമായുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിച്ചതായി ജസ്റ്റസിസ് കെ സുരേന്ദര്‍ പറഞ്ഞു. മറ്റൊരാളുമായി ഭാര്യ അവിഹിതമായ അടുപ്പമുണ്ടാക്കുന്നതും അത് തുടരുന്നതും ഭര്‍ത്താവിനെയും കുടുംബത്തെയും വ്യക്തിപരമായും സാമൂഹികപരമായും പ്രതികൂലമായി ബാധിക്കും. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെങ്കില്‍ ഭര്‍ത്താവിന് വെറിതെയിരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ആത്മഹത്യ ചെയ്ത ആളുമായി അവിഹിതബന്ധം പുലര്‍ത്തിയ ആളെയാണ് ആത്മഹത്യാകേസില്‍ പ്രതിയാക്കേണ്ടതെന്നും കോടതി പറഞ്ഞു.