തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട വിവാദവുമായി ബന്ധപ്പെട്ടു കോളേജില്‍ പോലീസ് പരിശോധന. ഓഫീസില്‍ നിന്ന് കൊളജ് തെരെഞ്ഞെടുപ്പ് രേഖകള്‍ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ച മുതലാണ് പരിശോധന ആരംഭിച്ചത്. ഈ കോളേജില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലിന്റെ ( യുയുസി) ആള്‍മാറാട്ടവുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്.
അതേസമയം കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ടത്തില്‍ ഗവര്‍ണറുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു രംഗത്തെത്തിയിരുന്നു. സര്‍വകലാശാലയുമായി ബന്ധപ്പെട്ട മുഴുവന്‍ തിരഞ്ഞെടുപ്പുകളിലും സൂക്ഷ്മ പരിശോധന നടത്തുമെന്ന ഗവര്‍ണറുടെ അഭിപ്രായപ്രകടനത്തിനാണ് മന്ത്രി ആര്. ബിന്ദു മറുപടി നല്‍കിയത്. വിദ്യാര്‍ത്ഥിയുടെ അഭിപ്രായം കേട്ട് പ്രിന്‍സിപ്പാള്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.