ബെംഗളൂരു: കര്‍ണാടക മുന്‍ ഡിജിപി പ്രവീണ്‍ സൂദ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സിബിഐ) പുതിയ ഡയറക്ടറായി ചുമതലയേറ്റു. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സൂദ്. മുന്‍ ഡയറക്ടര്‍ സുബോധ് ജയ്സ്വാളിന്റെ കാലാവധി മെയ് 25ന് അവസാനിച്ചതിനാലാണ് പുതിയ നിയമം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പ്രവീണ്‍ സൂദിന്റെ പേര് അന്തിമമായി പ്രഖ്യാപിച്ചത്.
2013-14 വര്‍ഷത്തില്‍ കര്‍ണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി പ്രവീണ്‍ സൂദ് ചുമതലയേറ്റു. സംസ്ഥാന ആഭ്യന്തര വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പോലീസ് എഡിജിപി, അഡ്മിനിസ്ട്രേഷനില്‍ എഡിജിപി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രവീണ്‍ സൂദ് സംസ്ഥാനത്ത് ഭാരതീയ ജനതാ പാര്‍ട്ടിയെ (ബിജെപി) അനുകൂലിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ ആരോപിച്ചിരുന്നു.