തിരുവനന്തപുരം∙ പ്രധാനമന്ത്രി രാഷ്ട്രപതിയേയും ഭരണഘടനയേയും പിന്തള്ളി രാഷ്ട്രത്തിന്റെ പരമോന്നത പദവിയിൽ സ്വയം അവരോധിതനാകുന്നത് അപകടകരമാണെന്ന് മന്ത്രി എം.ബി രാജേഷ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച സന്ദേശത്തിലാണ് മന്ത്രി പ്രധാനമന്ത്രിക്കെതിരെ രംഗത്തു വന്നത്. രാഷ്ട്രം എന്നാൽ മോദി, മോദി എന്നാൽ രാഷ്ട്രം എന്ന, പഴയ അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന അടിമവാക്യം പ്രതീകങ്ങളിലൂടെ അടിച്ചേൽപ്പിക്കുകയാണിപ്പോൾ. പാർലമെന്റ് മന്ദിരം മാത്രമല്ല ഉദ്ഘാടനം ചെയ്യപ്പെടുന്നത്; നിർമിത ചരിത്രം കൂടിയാണെന്നും രാജേഷ് വ്യക്തമാക്കുന്നു.