തിരുവനന്തപുരം : ഇന്നത്തെ സ്വര്‍ണവില കഴിഞ്ഞ അഞ്ച് ദിവസങ്ങളിലെ സ്വര്‍ണ വിലയെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 4500 രൂപയാണ് ഇന്നത്തെ വില. 4480 രൂപയായിരുന്നു ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. പിന്നീട് 20 രൂപയുടെ വര്‍ധനയുണ്ടായി. പവന് 160 രൂപയും ഉയര്‍ന്ന ശേഷം മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണ വില. ഇന്ന് സ്വര്‍ണവില പവന് 36000 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിലെ അതേ വിലയാണിത്. ജനുവരി 12 ന് 35840 രൂപയായിരുന്നു 22കാരറ്റ് സ്വര്‍ണത്തിന് വില. 18കാരറ്റ് സ്വര്‍ണത്തിന് 3715 രൂപയാണ് ഇന്നത്തെ വില. 3700 രൂപയായിരുന്നു ഇന്നലത്തെയും വില. ഹോള്‍മാര്‍ക്ക് വെള്ളിക്ക് ഗ്രാമിന് 100 രൂപയും വെള്ളിക്ക് ഗ്രാമിന് 67 രൂപയുമാണ് ഇന്നത്തെ വില.
സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച് ഈ വര്‍ഷം വില ഉയരുമോ കുറയുമോ എന്നതിനെക്കാള്‍ മാര്‍ക്കറ്റിനെ കുറിച്ച് വ്യക്തമായ പഠനങ്ങളുള്ള ഒരു റിസ്‌ക്ക് മാനേജ്മെന്റ് സംവിധാനവും ഹെഡ്ജിംഗും ഉണ്ടാവുകയും ഉയര്‍ച്ച താഴ്ച്ചകള്‍ നഷ്ടം വരുത്താത്ത രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് പ്രധാനം. സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ ബിഐഎസ് ഹോള്‍മാര്‍ക്ക് മുദ്ര നിര്‍ബന്ധമാക്കല്‍, സ്പോട്ട് എക്ചേഞ്ച് തുടങ്ങിയ മാറ്റങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ പറയുന്നു.