ദില്ലി: കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ കാണുന്നവര്‍ നിര്‍ബന്ധമായും ഇടപെടണമെന്ന് ഡല്‍ഹി പോലീസ്. രാജ്യതലസ്ഥാനത്ത് പതിനാറുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയുടെ അറസ്റ്റിന് പിന്നാലെയാണ് ഡല്‍ഹി പോലീസിന്റെ നിര്‍ദ്ദേശം. ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ ആ പരിസരത്തുള്ളവര്‍ നിര്‍ബന്ധമായും ആ വിഷയത്തില്‍ ഇടപെടണമെന്ന് ഡല്‍ഹി സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ ദീപേന്ദ്ര പഥക് പറഞ്ഞു. സമയബന്ധിതമായ ഇടപെടല്‍ അപകട സാധ്യത കുറയ്ക്കുമെന്നും അറസ്റ്റിലായ സാഹിലിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ ദീപേന്ദ്ര പഥക് പറഞ്ഞു.