• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ സെറ്റില്‍ പീഡന ശ്രമമുണ്ടായി’, വെളിപ്പെടുത്തി നിര്‍മാതാവ്

by Web Desk 04 - News Kerala 24
June 4, 2023 : 8:14 pm
in Entertainment, Kerala, News
Reading Time: 1 min read
0
A A
0
‘കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ സെറ്റില്‍ പീഡന ശ്രമമുണ്ടായി’, വെളിപ്പെടുത്തി നിര്‍മാതാവ്

നിര്‍മാതാവും നടനുമായ ദിനേശ് പണിക്കര്‍ യൂട്യൂബ് ചാനല്‍ അടുത്തിടെ തുടങ്ങിയിരുന്നു. താൻ നിര്‍മിച്ചതും അഭിനയിച്ചതുമായി സിനിമകളുടെ വിശേഷങ്ങളാണ് അദ്ദേഹം പങ്കുവയ്‍ക്കുന്നത്. താൻ നിര്‍മിച്ച സിനിമയുടെ സെറ്റിലുണ്ടായ ദുരനുഭവമാണ് ദിനേശ് പണിക്കര്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഒരു സിനിമാ സെറ്റില്‍ പീഡന ശ്രമമുണ്ടായെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

ദിനേശ് പണിക്കര്‍ നിര്‍മിച്ച ഹിറ്റ് സിനിമയാണ് കുഞ്ചാക്കോ ബോബൻ നായകനായ ‘മയില്‍പ്പീലിക്കാവ്’. ‘മയില്‍പ്പീലിക്കാവ്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പറയവേയാണ് ദിനേശ് പണിക്കര്‍ അന്നുണ്ടായ ഞെട്ടിച്ച ആ സംഭവവും വെളിപ്പെടുത്തിയത്. അന്ന് ‘മയില്‍പ്പീലിക്കാവി’ന്റെ ഷൂട്ടിംഗിന് കുറേ കുട്ടികള്‍ വന്നിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും.

കുട്ടികള്‍ക്കൊപ്പം ചാക്കോച്ചൻ ഓടിനടക്കുന്നതും സംസാരിക്കുന്നതും എല്ലാം ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. നമ്മുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു പയ്യൻ ഇതിലെ ഒരു കുട്ടിയെ കഥ പറയാം എന്ന് പറഞ്ഞ് ഒരു മുറിയിലേക്ക് കൊണ്ടുപോയി. രാവിലെ സമയമാണ്. അപ്പോള്‍ നല്ല തിരക്കുള്ള സമയമല്ലേ. ആരും ശ്രദ്ധിച്ചില്ല.

പക്ഷേ ഒരു മുറിയില്‍ കൊണ്ടുപോയി കുറച്ച് കഴിഞ്ഞപ്പോഴേക്കും ഇയാളുടെ ഉദ്ദേശ്യം മോശമാണ് എന്ന് ആ പ്രായത്തില്‍ തന്നെ കുട്ടി മനസ്സിലാക്കി. ബഹളം വയ്‍ക്കുകയും ഓടി പുറത്തേയ്‍ക്ക് വരികയും ചെയ്‍തപ്പോള്‍ ആ സെറ്റില്‍ എല്ലാവരും അറിഞ്ഞു. ഇങ്ങനെ ഒരു ഉദ്ദേശ്യം സെറ്റിലുള്ള പയ്യന് ഉണ്ടായിരുന്നു എന്ന്. ബഹളംകേട്ട് അന്നത്തെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍, ഇന്നത്തെ നിര്‍മാതാവ് രഞ്‍ജിത്ത് എത്തി. എന്റെ കണ്ണുകൊണ്ട് കണ്ട കാഴ്‍ചയാണ്. ഞാനടക്കം അന്തംവിട്ട് നോക്കിനില്‍ക്കുമ്പോള്‍ കാണുന്നത് എന്തെന്ന് വെച്ചാല്‍ രഞ്‍ജിത്ത് പോകുന്നു, പടേയെന്നും പറഞ്ഞ് മുഖത്ത് ഒരു അടി കൊടുക്കുന്നു. അവന്റെ ചെവിവരെ പോയിട്ടുണ്ടാകും എന്ന് തനിക്ക് തോന്നുന്നു. അത്രയ്‍ക്കും ഭീകരമായ അടിയായിരുന്നു അത്. മാത്രമല്ല രഞ്‍ജിത്ത് അന്ന് പ്രകടിപ്പിച്ച രോഷം എന്തായിരുന്നുവെന്ന് വെച്ചാല്‍ ഈ സെറ്റില്‍ ഇനി ഒരു സെക്കൻഡ് പോലും നിന്നെ കണ്ടുപോകരുത് ഇറങ്ങിപ്പോടാ എന്ന് പറഞ്ഞ് അപ്പോള്‍ തന്നെ പറഞ്ഞുവിടുകയായിരുന്നു ചെയ‍്‍തത്. അങ്ങനെ അന്ന് മാതൃക കാണിക്കാൻ അവിടെ രഞ്‍ജിത്ത് എന്ന കണ്‍ട്രോളര്‍ ഉണ്ടായിരുന്നു. അതിനുശേഷം ആ സെറ്റ് മികച്ചതായിരുന്നു. അന്ന് അങ്ങനെ ചെയ്‍ത ആ പയ്യന്റെ പേരു വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ദിനേശ് പണിക്കര്‍ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എഐ കാമറകൾക്ക് വിഐപി പരിഗണന ഇല്ല: എമർജൻസി വാഹനങ്ങൾക്ക് ഇളവെന്ന് മന്ത്രി ആന്റണി രാജു

Next Post

തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു; രക്ഷപ്പെടാന്‍ മദ്രസയിലേക്ക് ഓടിക്കയറിയിട്ടും പുള്ളിമാനിന്റെ ജീവൻ പോയി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു; രക്ഷപ്പെടാന്‍ മദ്രസയിലേക്ക് ഓടിക്കയറിയിട്ടും പുള്ളിമാനിന്റെ ജീവൻ പോയി

തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു; രക്ഷപ്പെടാന്‍ മദ്രസയിലേക്ക് ഓടിക്കയറിയിട്ടും പുള്ളിമാനിന്റെ ജീവൻ പോയി

മുഹമ്മദ് റിയാസിന്റെ ‘മന്ത്രിമാരുടെ പ്രതിച്ഛായ’ പരാമർശം, സിപിഎമ്മിൽ ചർച്ചയാകുന്നു

മുഹമ്മദ് റിയാസിന്റെ 'മന്ത്രിമാരുടെ പ്രതിച്ഛായ' പരാമർശം, സിപിഎമ്മിൽ ചർച്ചയാകുന്നു

പരസ്യമദ്യപാനത്തിന് കസ്റ്റഡിയിലായ യുവാക്കള്‍ പൊലീസിനെ ആക്രമിച്ചെന്ന്; രണ്ടുപേര്‍ റിമാൻഡിൽ

പരസ്യമദ്യപാനത്തിന് കസ്റ്റഡിയിലായ യുവാക്കള്‍ പൊലീസിനെ ആക്രമിച്ചെന്ന്; രണ്ടുപേര്‍ റിമാൻഡിൽ

‘182 പേരെ ബംഗാളിൽ നിന്ന് മാത്രം കാണാതായി’, ട്രെയിൻ അപകടത്തിലെ മരണക്കണക്ക് ചോദ്യംചെയ്ത് മമത ബാന‍ര്‍ജി

'182 പേരെ ബംഗാളിൽ നിന്ന് മാത്രം കാണാതായി', ട്രെയിൻ അപകടത്തിലെ മരണക്കണക്ക് ചോദ്യംചെയ്ത് മമത ബാന‍ര്‍ജി

സഞ്ജു സാംസണ്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് കനത്ത നിരാശ വാര്‍ത്ത; സ്വപ്‌ന പരമ്പര ഉടനില്ല!

സഞ്ജു സാംസണ്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് കനത്ത നിരാശ വാര്‍ത്ത; സ്വപ്‌ന പരമ്പര ഉടനില്ല!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021