• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സഞ്ജു സാംസണ്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് കനത്ത നിരാശ വാര്‍ത്ത; സ്വപ്‌ന പരമ്പര ഉടനില്ല!

by Web Desk 04 - News Kerala 24
June 4, 2023 : 9:35 pm
in Kerala, News, Sports
Reading Time: 1 min read
0
A A
0
സഞ്ജു സാംസണ്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് കനത്ത നിരാശ വാര്‍ത്ത; സ്വപ്‌ന പരമ്പര ഉടനില്ല!

മുംബൈ: ഓസ്‌ട്രേലിയക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ടീം ഇന്ത്യക്ക് ഒരു മാസം നീളുന്ന വിശ്രമം ഏതാണ്ടുറപ്പായി. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് പുറപ്പെടും മുമ്പ് നടത്താന്‍ നിശ്ചയിച്ചിരുന്ന അഫ്‌ഗാനെതിരായ പരമ്പര താല്‍ക്കാലികമായി ഉപേക്ഷിച്ചതോടെയാണിത്. വിന്‍ഡീസ് പര്യടനം മൂന്ന് ഫോര്‍മാറ്റിലും മത്സരങ്ങളുള്ള മുഴുനീള സീരീസായതിനാല്‍ തിരക്കുപിടിച്ച് അഫ്‌ഗാനുമായി പരമ്പര ഇപ്പോള്‍ വേണ്ടാ എന്നാണ് ബിസിസിഐയുടെ നിലപാട്. ഇതോടെ പ്രധാന താരങ്ങളെയെല്ലാം വിന്‍ഡീസ് പര്യടനത്തില്‍ സെലക്‌ടര്‍മാര്‍ക്ക് ഉറപ്പിക്കാനാകും എന്നും ഇന്‍സൈഡ് സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐപിഎല്‍ പതിനാറാം സീസണ്‍ കഴിഞ്ഞയുടനെ ഇന്ത്യന്‍ താരങ്ങള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടില്‍ എത്തിയിരിക്കുകയാണ്. ഓസീസിന് എതിരായ ഫൈനലിന് ശേഷം ജൂലൈ ആദ്യ വാരം ഇന്ത്യന്‍ ടീമിന് വിന്‍ഡീസ് പര്യടനത്തിനായി തിരിക്കണം. ഇതിനിടയില്‍ ഒരു പരമ്പര കൂടി വന്നാല്‍ താരങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം ലഭിക്കില്ല എന്ന് മനസിലാക്കിയാണ് ബിസിസിഐയുടെ പുതിയ നീക്കം.

‘ഓസീസിന് എതിരായ ഫൈനലിന് ശേഷം ഇന്ത്യന്‍ ടീമിന് ഇടവേളയുണ്ടാകും. അഫ്‌ഗാനിസ്ഥാന്‍ പരമ്പരയ്‌ക്കായി ശ്രമിക്കുന്നുണ്ടെങ്കിലും ബ്രോഡ്‌കാസ്റ്റര്‍മാരെ ഒപ്പിക്കാനും വിന്‍ഡീസ് പര്യടനം ഉറപ്പിക്കാനും പ്രയാസമാകും. അതിനാല്‍ താരങ്ങള്‍ക്ക് ഫൈനലിന് ശേഷം വിശ്രമം നല്‍കുന്നതാണ് ഉചിതം. ഏകദിന ലോകകപ്പിന് മുമ്പ് സെപ്റ്റംബറില്‍ അഫ്‌ഗാനെതിരായ പരമ്പര നടത്താനായി ശ്രമിക്കും. തിയതി കണ്ടെത്താന്‍ അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ചകളിലാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന്‍റെ തിയതികള്‍ പ്രഖ്യാപിച്ചാല്‍ വ്യക്തമായൊരു ചിത്രം ലഭിക്കും’ എന്നും ബിസിസിഐ ഉന്നതന്‍ ഇന്‍സൈഡ‍് സ്പോര്‍ടിനോട് പറഞ്ഞു. അഫ്‌ഗാനെതിരെ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്കായാണ് ബിസിസിഐ ആദ്യം ശ്രമിച്ചത്. എന്നാല്‍ പിന്നീട് ട്വന്‍റി 20 പരമ്പരയെ കുറിച്ച് ആലോചിച്ചു. എന്നാല്‍ ഇരു പരമ്പരകളെ കുറിച്ചും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല.

ഓവലില്‍ ജൂണ്‍ ഏഴ് മുതല്‍ 12 വരെയാണ് ഇന്ത്യ-ഓസീസ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. കലാശപ്പോരിനിടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന്‍റെ തിയതികള്‍ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാവും പര്യടനത്തിലുണ്ടാവുക. കരീബിയന്‍ ദ്വീപ് സമൂഹങ്ങള്‍ക്ക് പുറമെ അമേരിക്കയും മത്സരങ്ങള്‍ക്ക് വേദിയാവും. അമേരിക്കയിലെ മത്സരങ്ങള്‍ ഫ്ലോറിഡയിലായിരിക്കും. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി ആയിരിക്കും ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം. ഇതിന് മുമ്പ് അഫ്‌ഗാനെതിരായ പരമ്പര നടക്കുമെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേത‍ൃത്വത്തില്‍ സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങളെ അണിനിരത്തി യുവനിരയെ കളിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘182 പേരെ ബംഗാളിൽ നിന്ന് മാത്രം കാണാതായി’, ട്രെയിൻ അപകടത്തിലെ മരണക്കണക്ക് ചോദ്യംചെയ്ത് മമത ബാന‍ര്‍ജി

Next Post

മലപ്പുറത്ത് ജ്വല്ലറിയിൽ മോഷണം നടത്തി സിസിടിവിയിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശിനി പ്രതി പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലപ്പുറത്ത് ജ്വല്ലറിയിൽ മോഷണം നടത്തി സിസിടിവിയിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശിനി പ്രതി പിടിയിൽ

മലപ്പുറത്ത് ജ്വല്ലറിയിൽ മോഷണം നടത്തി സിസിടിവിയിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശിനി പ്രതി പിടിയിൽ

ഒഡീഷ ട്രെയിൻ ദുരന്തം സിബിഐ അന്വേഷിക്കും; അപകടകാരണം ഇപ്പോഴും അവ്യക്തം

ഒഡീഷ ട്രെയിൻ ദുരന്തം സിബിഐ അന്വേഷിക്കും; അപകടകാരണം ഇപ്പോഴും അവ്യക്തം

ഇരുചക്രവാഹനത്തിൽ 12 വയസിന്‌ താഴെയുള്ള കുട്ടിക്ക്‌ ഇളവ്‌

ഇരുചക്രവാഹനത്തിൽ 12 വയസിന്‌ താഴെയുള്ള കുട്ടിക്ക്‌ ഇളവ്‌

മന്ത്രി വിളിച്ചു, അഭിനന്ദനങ്ങളും സന്തോഷവും അറിയിച്ചു, വലിയൊരു ആഗ്രഹം വെളിപ്പെടുത്തി ആതിരയും!

മന്ത്രി വിളിച്ചു, അഭിനന്ദനങ്ങളും സന്തോഷവും അറിയിച്ചു, വലിയൊരു ആഗ്രഹം വെളിപ്പെടുത്തി ആതിരയും!

മലപ്പുറം വെളിയങ്കോട്ട് വിവാഹ സൽക്കാരത്തിൽ പ​ങ്കെടുത്ത 60 പേർക്ക് ഭക്ഷ്യവിഷബാധ

മലപ്പുറം വെളിയങ്കോട്ട് വിവാഹ സൽക്കാരത്തിൽ പ​ങ്കെടുത്ത 60 പേർക്ക് ഭക്ഷ്യവിഷബാധ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021