തിരുവനന്തപുരം> സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്‍ക്കെതിരായ മലയാള മനോരമയുടെ എഡിറ്റോറിയല്‍ മാധ്യമ മര്യാദയുടെ ലംഘനമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മനോരമ മുഖപ്രസംഗം എഴുതിയാല്‍ നശിച്ചു പോകുന്ന പ്രസ്ഥാനം ആണ് സി പി ഐ എം എങ്കില്‍ ഈ പ്രസ്ഥാനം ഇന്ന് ഈ ഭൂമുഖത്ത് തന്നെ ഉണ്ടാകുമായിരുന്നില്ല. എം വി ഗോവിന്ദന് മാസ്റ്റര്‍ സി പി ഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ്. കേരളത്തില്‍ ഏറ്റവും വലിയ ജനപിന്തുണയുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് സി പി ഐ എം.
ആ സി പി ഐ എമ്മിനെ എഴുതിത്തുലയ്ക്കാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നം മാത്രമാകും.നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്നാണ് ഗോവിന്ദന് മാസ്റ്റര്‍ വ്യക്തമാക്കിയത്. അതിനെ വളച്ചൊടിച്ചത് മാധ്യമങ്ങള്‍ ആണ്. ഗോവിന്ദന് മാസ്റ്റര്‍ ഇക്കാര്യം മാധ്യമങ്ങളോട് പറയുമ്പോള്‍ ഞാനും ഒപ്പം ഉണ്ടായിരുന്നു.
ഒരു നുണ റിപ്പോര്‍ട്ട് ചെയ്യുക, അതിന്മേല് ചര്‍ച്ച നടത്തുക, പിന്നീട് മുഖപ്രസംഗം എഴുതുക ഇതാണ് രീതി. ഈ രീതി പണ്ട് പയറ്റിയവര്‍ ഇന്ന് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.