• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

‘ദൃശ്യം 3’ വരുന്നു? മലയാളത്തിലും ഹിന്ദിയിലും ഒരേ ദിവസം റിലീസ് എന്ന് റിപ്പോര്‍ട്ട്

by Web Desk 06 - News Kerala 24
June 14, 2023 : 9:40 am
0
A A
0
‘ദൃശ്യം 3’ വരുന്നു? മലയാളത്തിലും ഹിന്ദിയിലും ഒരേ ദിവസം റിലീസ് എന്ന് റിപ്പോര്‍ട്ട്

ദൃശ്യം പോലെ ഭാഷാതീതമായി ജനപ്രീതി നേടിയ ഒരു ഫ്രാഞ്ചൈസി മലയാളത്തിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ത്തന്നെ മറ്റൊന്നില്ല. 2013 ക്രിസ്മസിന് കാര്യമായ പ്രീ റിലീസ് പബ്ലിസിറ്റി ഒന്നുമില്ലാതെ എത്തുമ്പോള്‍ ജീത്തു ജോസഫോ മോഹന്‍ലാലോ സിനിമാപ്രേമികളോ കരുതിയിരുന്നില്ല ചിത്രം ഒരു കള്‍ട്ട് ആയി മാറുമെന്ന്. പക്ഷേ അത് സംഭവിച്ചു. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട് അവിടങ്ങളിലെല്ലാം വിജയം നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാ​ഗം 2021 ഫെബ്രുവരിയില്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രൈം വീഡിയോയിലൂടെയാണ് എത്തിയത്. ആദ്യ ഭാ​ഗത്തിന് സമാനമായി തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ദൃശ്യം 2 അവിടങ്ങളിലെല്ലാം ശ്രദ്ധ നേടി. അജയ് ദേവ്​ഗണ് നായകനായ ഹിന്ദി പതിപ്പ് 2022 ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. ഇപ്പോഴിതാ ഭാഷാ അതിരുകള്‍ക്കപ്പുറത്തുള്ള ദൃശ്യം ആരാധകരെ ആവേശഭരിതരാക്കുന്ന ഒരു വാര്‍ത്ത പുറത്തെത്തുന്നു. ദൃശ്യത്തിന്‍റെ മൂന്നാമത്തേതും അവസാനത്തേതുമായ ഭാ​ഗം അണിയറയില്‍ ഒരുങ്ങാനിരിക്കുന്നു എന്നതാണ് അത്.

ദൃശ്യം 2 ഹിന്ദിയുടെ സംവിധായകനും സഹ തിരക്കഥാകൃത്തുമായ അഭിഷേക് പതക്കും സഹ രചയിതാക്കളുമാണ് മൂന്നാം ഭാ​ഗത്തിന്‍റെ ആശയം ജീത്തു ജോസഫിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. അഭിഷേക് പതക്ക് അവതരിപ്പിച്ച ആശയം ജീത്തുവിന് ഇഷ്ടമായെന്നും ഇതിനെ മുന്‍നിര്‍ത്തി ജീത്തു ജോസഫ് ചിത്രത്തിന്‍റെ തിരക്കഥ രൂപപ്പെടുത്തുകയാണെന്നും പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതീക്ഷിക്കപ്പെടുന്നതുപോലെ പ്രോജക്റ്റ് യാഥാര്‍ഥ്യമാവുന്നപക്ഷം ഹിന്ദി, മലയാളം പതിപ്പുകള്‍ ഒരുമിച്ച്, ഒരേ ദിവസം തിയറ്ററുകളില്‍ എത്തിക്കാനാണ് കൂട്ടായ തീരുമാനമെന്നും ഇതേ റിപ്പോര്‍ട്ടില്‍ ഉണ്ട്.

കേരളത്തില്‍ മലയാളം പതിപ്പും കേരളത്തിന് പുറത്ത് ഹിന്ദി പതിപ്പുമാവും റിലീസ് ചെയ്യുക. ഭാഷാതീതമായി വലിയ കാത്തിരിപ്പ് ഉയര്‍ത്തുന്ന പ്രോജക്റ്റ് എന്ന നിലയില്‍ സ്പോയ്ലര്‍ ഒഴിവാക്കാനാണ് ഒരേ ദിവസം റിലീസ് പ്ലാന്‍ ചെയ്യുന്നത്. അതേസമയം ദൃശ്യം തെലുങ്ക്  ഫ്രാഞ്ചൈസിയുടെ നിര്‍മ്മാതാക്കളും ഈ പ്രോജക്റ്റിലേക്ക് എത്താനുള്ള സാധ്യതയും നിലവിലുണ്ട്. അങ്ങനെയെങ്കില്‍ തെലുങ്ക് പതിപ്പും ഒരുമിച്ച് ഇറങ്ങും. തിരക്കഥ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ എന്ന് എത്തുമെന്ന് പറയാറായിട്ടില്ലെങ്കിലും 2024 ല്‍ സിനിമ ചിത്രീകരണം ആരംഭിക്കുമെന്നും പിങ്ക് വില്ല റിപ്പോര്‍ട്ടില്‍ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹജ്ജ് തീർത്ഥാടനം: ചട്ടങ്ങൾ ലംഘിച്ച് മക്കയിലേക്ക് ആളുകളെ കൊണ്ടുപോകുന്നതിൽ നിലപാട് കടുപ്പിച്ച് സൗദി

Next Post

വ്യാജരേഖ ചമച്ച കേസ്; അട്ടപ്പാടി ആർ.ജി.എം കോളജിലെ അധ്യാപകർ കെ. വിദ്യയ്ക്കെതിരെ വീണ്ടും മൊഴി നൽകി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
വ്യാജരേഖ വിവാദം: വിദ്യയുടെ പിഎച്ച്ഡി പ്രവേശനം പരിശോധിക്കുമെന്ന് കാലടി സര്‍വകലാശാല

വ്യാജരേഖ ചമച്ച കേസ്; അട്ടപ്പാടി ആർ.ജി.എം കോളജിലെ അധ്യാപകർ കെ. വിദ്യയ്ക്കെതിരെ വീണ്ടും മൊഴി നൽകി

ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്താനായില്ല; കൂട്ടിലാക്കാൻ ശ്രമം

ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്താനായില്ല; കൂട്ടിലാക്കാൻ ശ്രമം

വിദ്യ ഒമ്പതാം ദിവസവും ഒളിവില്‍ത്തന്നെ; കണ്ടെത്താനാകാതെ പൊലീസ്

വിദ്യ ഒമ്പതാം ദിവസവും ഒളിവില്‍ത്തന്നെ; കണ്ടെത്താനാകാതെ പൊലീസ്

‘പെട്ടെന്ന് ഡിവൈഡറിലേക്ക് കയറുമെന്ന് തോന്നി, ചെറിയ ഗ്യാപ്പുണ്ടായിരുന്നു’; പാലക്കാടെ അപകടത്തെ കുറിച്ച് ഡ്രൈവർ

'പെട്ടെന്ന് ഡിവൈഡറിലേക്ക് കയറുമെന്ന് തോന്നി, ചെറിയ ഗ്യാപ്പുണ്ടായിരുന്നു'; പാലക്കാടെ അപകടത്തെ കുറിച്ച് ഡ്രൈവർ

ദഹനപ്രശ്നം മൂലം വയര്‍ അസ്വസ്ഥമോ? എളുപ്പത്തില്‍ വീട്ടില്‍ ചെയ്യാവുന്ന പരിഹാരങ്ങള്‍…

ദഹനപ്രശ്നം മൂലം വയര്‍ അസ്വസ്ഥമോ? എളുപ്പത്തില്‍ വീട്ടില്‍ ചെയ്യാവുന്ന പരിഹാരങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In