മണിക്കൂറിൽ 18 ഡോളർ (1480 രൂപ). ന്യൂയോർക്കിലെ ഫുഡ് ഡെലിവറി ജീവനക്കാർക്ക് നിശ്ചയിച്ച കുറഞ്ഞ വേതനമാണിത്. ഫുഡ് ഡെലിവറി ജീവനക്കാർക്ക് മിനിമം വേതനം നിർബന്ധമാക്കുന്ന അമേരിക്കയിലെ ആദ്യത്തെ നഗരമാണ് ന്യൂയോർക്ക്. ജൂലൈ 12 മുതൽ എല്ലാ ഫുഡ് ഡെലിവറി ആപ്പുകളും ഡെലിവറി ജീവനക്കാർക്ക് മണിക്കൂറിന് 17.96 ഡോളർ നൽകണമെന്നാണ് നിയമം. ഇതിനു പുറമേ, ടിപ്പും വാങ്ങാം. 2025ൽ മിനിമം വേതനം മണിക്കൂറിൽ 19.96 ഡോളർ ആയി വർധിപ്പിക്കാനും നിയമം നിർദേശിക്കുന്നു. നിലവിൽ ന്യൂയോർക്ക് നഗരത്തിലെ മിനിമം വേതനം മണിക്കൂറിൽ 15 ഡോളറാണ്. അതേ സമയം, ഫുഡ് ഡെലിവറി ജീവനക്കാർക്കു ലഭിക്കുന്നത് മണിക്കൂറിൽ ശരാശരി 7 ഡോളറും.