• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ആ പരിപ്പ് കേരളത്തിൽ ഇനിയും വേവില്ല’; എം.വി. ഗോവിന്ദനെതിരായ ആക്രമണത്തെ ‘പ്രതിരോധിക്കാൻ’ മന്ത്രി റിയാസ് രംഗത്ത്

by Web Desk 04 - News Kerala 24
June 18, 2023 : 9:50 pm
0
A A
0
‘ആ പരിപ്പ് കേരളത്തിൽ ഇനിയും വേവില്ല’; എം.വി. ഗോവിന്ദനെതിരായ ആക്രമണത്തെ ‘പ്രതിരോധിക്കാൻ’ മന്ത്രി റിയാസ് രംഗത്ത്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങളെയും കടന്നാക്രമണങ്ങളെയും ‘പ്രതിരോധിക്കാൻ’ മന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്ത്. സി.പി.എം സെക്രട്ടറിയായി എം.വി. ഗോവിന്ദൻ ചുമതലയേറ്റത് മുതൽ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചില മാന്യന്മാരെന്ന് മന്ത്രി റിയാസ് പറഞ്ഞു. മുൻകാലങ്ങളിലും സി.പി.എം സെക്രട്ടറിമാർക്കെതിരെ സമാനരീതിയിൽ മാന്യന്മാരുടെ വളഞ്ഞിട്ടടി ഉണ്ടായിട്ടുണ്ട്. സി.പി.എമ്മിനെയാണ് അതിലൂടെ ഉന്നം വെക്കുന്നത് എന്നത് വ്യക്തമാണ്. അന്നും ഇന്നും എന്നും ഇത്തരം ഗൂഢനീക്കങ്ങളെ ഞങ്ങൾ പ്രതിരോധിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു.

രാഷ്ട്രീയ നേതാവാണെങ്കിൽ ‘തറവാടിത്തം’ വേണമെന്നാണ് ഇന്ന് കെ.പി.സി.സി പ്രസിഡൻറ്റ് സി.പി.എം സെക്രട്ടറിയെ കുറിച്ച് പറഞ്ഞത്. കെ.പി.സി.സി പ്രസിഡന്റ് പേറുന്ന പുളിച്ച ഫ്യൂഡൽ ബോധങ്ങളാണ് ഇങ്ങനെ പറയിപ്പിക്കുന്നത്. രാഷ്ട്രീയ നേതാവിന് ‘മിതത്വം’ വേണമെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞുവെക്കുന്നുണ്ട്. കെ.പി.സി.സി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്‍റെയും ‘മിതത്വം’ കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാളികൾ വല്ലാതെ സഹിക്കുന്നുണ്ട്.

മാധ്യമ തമ്പുരാക്കന്മാരുടെയും ഫ്യൂഡൽ മാടമ്പിത്തരം പറയുന്ന കോൺഗ്രസ് നേതാക്കളുടെയും ജല്പനങ്ങൾ കൊണ്ട് ഈ പ്രസ്ഥാനത്തിനും അതിന്റെ അമരക്കാരനും പോറലേൽക്കുമെന്ന് ആരും വ്യാമോഹിക്കേണ്ട. ആ പരിപ്പ് കേരളത്തിൽ ഇനിയും വേവില്ല -മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

നേരത്തെ, മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ ആക്രമണമുണ്ടായപ്പോൾ മന്ത്രിമാർ സ്വന്തം പ്രതിച്ഛായ ഓർത്ത് അഭിപ്രായം പറയാൻ മടിക്കുന്നുവെന്ന തരത്തിലുള്ള മന്ത്രി റിയാസിന്‍റെ പ്രസ്താവന വിവാദമായിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ സി.പി.എമ്മിലെയും ഘടകക്ഷികളിലെയും മന്ത്രിമാര്‍ പ്രതിരോധിക്കുന്നില്ലെന്ന വിമർശന സൂചനയാണ് റിയാസ് നൽകിയത്. എന്നാൽ, കമ്യൂണിസ്റ്റ് നേതാക്കളെ സംബന്ധിച്ചിടത്തോളം പ്രതിച്ഛായ എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിച്ഛായയാണെന്ന അഭിപ്രായവുമായി മന്ത്രി എം.ബി. രാജേഷ് വന്നതോടെ വിഷയം പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയാവുകയും ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രമേഹരോഗികൾക്ക് പൈനാപ്പിൾ കഴിക്കാമോ? അറിയാം

Next Post

ഓപ്പറേഷൻ പി ഹണ്ടിൽ അറസ്റ്റ്; രണ്ട് ഫോണുകളിലായി കുട്ടികളുടെ അശ്ലീല ദൃശ്യം, പണം വാങ്ങി വിറ്റിരുന്നതായി പൊലീസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഓപ്പറേഷൻ പി ഹണ്ടിൽ അറസ്റ്റ്; രണ്ട് ഫോണുകളിലായി കുട്ടികളുടെ അശ്ലീല ദൃശ്യം, പണം വാങ്ങി വിറ്റിരുന്നതായി പൊലീസ്

ഓപ്പറേഷൻ പി ഹണ്ടിൽ അറസ്റ്റ്; രണ്ട് ഫോണുകളിലായി കുട്ടികളുടെ അശ്ലീല ദൃശ്യം, പണം വാങ്ങി വിറ്റിരുന്നതായി പൊലീസ്

തിരക്കേറിയ സ്ഥലങ്ങളിൽ വാഹനമോഷണം നടത്തുന്ന യുവാവ് പിടിയിൽ

തിരക്കേറിയ സ്ഥലങ്ങളിൽ വാഹനമോഷണം നടത്തുന്ന യുവാവ് പിടിയിൽ

ഏക സിവിൽ കോഡ് സവർണ വംശീയതയെ സ്ഥാപിക്കാനുള്ള അന്തിമ നീക്കം -റസാഖ് പാലേരി

ഏക സിവിൽ കോഡ് സവർണ വംശീയതയെ സ്ഥാപിക്കാനുള്ള അന്തിമ നീക്കം -റസാഖ് പാലേരി

‘ആ പരിപ്പ് കേരളത്തില്‍ ഇനിയും വേവില്ല’; കെപിസിസി പ്രസിഡന്റ് പേറുന്നത് പുളിച്ച ഫ്യൂഡല്‍ ബോധം: മുഹമ്മദ് റിയാസ്

'ആ പരിപ്പ് കേരളത്തില്‍ ഇനിയും വേവില്ല'; കെപിസിസി പ്രസിഡന്റ് പേറുന്നത് പുളിച്ച ഫ്യൂഡല്‍ ബോധം: മുഹമ്മദ് റിയാസ്

തിരുവനന്തപുരത്ത് എം.എം.മണി എംഎൽഎയുടെ കാറിടിച്ച് ഒരാൾക്ക് പരിക്ക്

തിരുവനന്തപുരത്ത് എം.എം.മണി എംഎൽഎയുടെ കാറിടിച്ച് ഒരാൾക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In