ഹൈദരാബാദ്: തെലങ്കാനയിൽ ദളിത് ദമ്പതികളെ മരത്തിൽ കെട്ടിത്തൂക്കിയിട്ട് മർദ്ദിച്ചു. ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ചായിരുന്നു ദമ്പതികൾക്കു നേരെയുള്ള ക്രൂരത. സംഗറെഡ്ഡി ജില്ലയിലെ കൊല്ലൂർ സദാശിവപേട്ട് മണ്ഡൽ മേഖലയിൽ ഇന്നലെയായിരുന്നു സംഭവം. യദ്ദയ്യ, ഭാര്യ ശ്യാമള എന്നിവരെയാണ് നാട്ടുകാർ കെട്ടിത്തൂക്കിയിട്ട് മർദ്ദിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മർദ്ദനമേറ്റ ദമ്പതികൾ ആശുപത്രിയിൽ ചികിത്സ തേടി.