തിരുവനന്തപുരം: നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. വിഷയവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ ഇതിനെക്കുറിച്ച് പരിശോധിക്കുമെന്ന് എസ്എഫ് ഐ പറഞ്ഞിരുന്നുവെന്ന് പി എഎ ആർഷോ. പരിശോധിച്ചതിന് ശേഷം ലഭിച്ച വിവരങ്ങളാണ് രാവിലെ പറഞ്ഞത്. കലിംഗയിൽ പോയി പരിശോധന നടത്താൻ എസ്എഫ്ഐക്കാവില്ല. നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ ഒറിജിനലാണെന്നാണ് എസ്എഫ്ഐക്ക് ബോധ്യപ്പെട്ടതെന്നും പി.എം ആർഷോ മാധ്യമങ്ങളോട് പറഞ്ഞു. സർട്ടിഫിക്കറ്റുകൾ ഒറിജിനലെന്നാണ് എസ് എഫ് ഐയുടെ ബോധ്യം. ഹാജരുണ്ടോയെന്ന് ആദ്യം സംശയം ഉന്നയിച്ചത് എസ് എഫ് ഐ. ആണെന്നും ആർഷോ പറഞ്ഞു.