• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ടൈറ്റാനിക് കാണാൻ പോയി കാണാതായ ടൈറ്റൻ അന്തർവാഹിനിക്ക് വേണ്ടിയുള്ള തെരച്ചിലിനിടെ കടലിനടിയിൽ ശബ്ദതരംഗങ്ങൾ

by Web Desk 06 - News Kerala 24
June 21, 2023 : 2:09 pm
0
A A
0
കാണാതായ അന്തർവാഹിനിയിൽ പാകിസ്ഥാനിലെ ഏറ്റവും ധനികരിലൊരാളും മകനും, ഇനി ശേഷിക്കുന്നത് ഒരു ദിവസത്തെ ഓക്സിജൻ

ടൊറന്‍റോ:വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുങ്ങിപ്പോയ ടൈറ്റാനിക് കപ്പല്‍ സന്ദര്‍ശിക്കാനായി യാത്ര പുറപ്പെട്ട് കടലില്‍ കാണാതായ അന്തര്‍വാഹിനിക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെ കടലിനടിയില്‍ നിന്ന് ശബ്ദ തരംഗങ്ങള്‍ കണ്ടെത്തിയതായി അമേരിക്കയുടെ കോസ്റ്റ് ഗാര്‍ഡ്. അറ്റ്ലാന്‍റിക് സമുദ്രത്തിലെ വടക്കന്‍ മേഖലയില്‍ തെരച്ചില്‍ നടത്തുന്ന നിരീക്ഷണ വിമാനത്തിനാണ് കടലിനടിയില്‍ നിന്ന് ശബ്ദ തരംഗങ്ങള്‍ ലഭ്യമായതെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം. ബുധനാഴ്ച പുലര്‍ച്ചെയാണ് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്. ട്വിറ്ററില്‍ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് ഇത് സംബന്ധിച്ച് ചെറിയൊരു വിശദീകരണവും ഇതിനോടകം നല്‍കിയിട്ടുണ്ട്.

ശബ്ദതരംഗങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് രക്ഷാപ്രവര്‍ത്തകരുള്ളതെന്നും അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. പി 3 വിമാനമാണ് ശബ്ദതരംഗങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. 22 അടി നീളമുള്ളതും അഞ്ച് പേര്‍ക്ക് കയറാവുന്നതുമായ ചെറു അന്തര്‍വാഹിനി കഴിഞ്ഞ ആഴ്ച അവസാനമാണ് കാണാതായത്. ഓഷ്യന്‍ ഗേറ്റ് എക്സ്പെഡിഷന്‍സ് ആണ് അമിത ഭാരമില്ലാത്തതും ചെലവ് കുറഞ്ഞതുമായ ദി ടൈറ്റന്‍ എന്ന ചെറു അന്തര്‍ വാഹിനി നിര്‍മ്മിച്ചത്. 13123 അടി ആഴത്തില്‍ വരെയാണ് ടൈറ്റന് പോവാനാവുകയെന്നാണ് അന്തര്‍വാഹിനി നിര്‍മ്മാതാക്കളായ ദി എവറെറ്റ് നല്‍കുന്ന വിവരം.

22 അടി നീളവും 9.2 അടി വീതിയും 8.3 അടി ഉയരവുമാണ് ടൈറ്റനുള്ളത്. 21000 പൌണ്ടാണ് ടൈറ്റന്‍റെ ഭാരം.  സമുദ്ര ജലത്തിലെ മര്‍ദ്ദം താങ്ങാനായി നിര്‍മ്മിച്ചിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയവുമാണ്. ഒരു മണിക്കൂറില്‍ 3.45 മൈലാണ്  നാല് ഇലക്ട്രിക് എന്‍ജിനുകള്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചാല്‍ ടൈറ്റന്‍ സഞ്ചരിക്കുക. 96 മണിക്കൂറാണ് ടൈറ്റന് അന്തര്‍വാഹനിയിലുള്ളവര്‍ക്ക് ജീവനോടെ ഇരിക്കാനാവശ്യമായ പിന്തുണ നല്‍കാനാവുകയെന്നുമാണ് അന്തര്‍ വാഹനിയേക്കുറിച്ച് നിര്‍മ്മാതാക്കള്‍ നല്‍കുന്ന വിവരം. സമുദ്രത്തിന്‍റെ അടിത്തട്ടില്‍ 12500 അടി താഴ്ചയിലാണ് ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത്.

ബ്രിട്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആദ്യ യാത്രയിലാണ് ടൈറ്റാനിക് ഒരു നൂറ്റാണ്ടിന് മുന്‍പ് അറ്റ്ലാന്‍റിക് സമുദ്രത്തില്‍ മുങ്ങിപ്പോയത്. 1912 ഏപ്രില്‍ 15നായിരുന്നു ടൈറ്റാനിക് ദുരന്തം. 1500 പേരാണ് ഈ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഒരിക്കലും മുങ്ങിപ്പോകില്ലെന്ന വിശേഷണവുമായെത്തി ആദ്യ യാത്രയില്‍ തന്നെ മഞ്ഞുമലയിലിടിച്ച് മുങ്ങിപ്പോയ ടൈറ്റാനിക്കിനെ കാണാന്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറം നടന്ന  ശ്രമമാണ് നിലവില്‍ ടൈറ്റനെ അപകടത്തിലാക്കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിലെ ഹവാല ഇടപാട്; കണ്ണികളെ തേടി ഇഡി, റെയ്ഡില്‍ 1.50 കോടി രൂപ കണ്ടെത്തി, 50 മൊബൈലുകളും കണ്ടുകെട്ടി

Next Post

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷം, വൃ‍ദ്ധയെ ശരീരമാകെ കടിച്ച് പറിച്ചു, 10 വയസുകാരനും ഗുരുതര പരിക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വാഹന പരിശോധനക്കിടെ എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റു

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷം, വൃ‍ദ്ധയെ ശരീരമാകെ കടിച്ച് പറിച്ചു, 10 വയസുകാരനും ഗുരുതര പരിക്ക്

യോഗയുടെ പ്രചാരത്തിൽ നെഹ്റുവിന് മാത്രമല്ല; ബി.ജെ.പി സർക്കാരിനും പങ്കുണ്ടെന്ന് ശശി തരൂർ

യോഗയുടെ പ്രചാരത്തിൽ നെഹ്റുവിന് മാത്രമല്ല; ബി.ജെ.പി സർക്കാരിനും പങ്കുണ്ടെന്ന് ശശി തരൂർ

ചെക്ക് മടങ്ങിയതിന്റെ പ്രതികാരം; എടിഎമ്മിലേക്ക്‌ ബോംബെറിഞ്ഞ യുവാവ് അറസ്റ്റിൽ

ചെക്ക് മടങ്ങിയതിന്റെ പ്രതികാരം; എടിഎമ്മിലേക്ക്‌ ബോംബെറിഞ്ഞ യുവാവ് അറസ്റ്റിൽ

ട്രെയിനിലെ എസി കോച്ചില്‍ മോഷണം നടത്തി മുങ്ങുന്നത് പതിവാക്കിയ യുവാവ് പാലക്കാട് പിടിയിലായത് ഇങ്ങനെ

ട്രെയിനിലെ എസി കോച്ചില്‍ മോഷണം നടത്തി മുങ്ങുന്നത് പതിവാക്കിയ യുവാവ് പാലക്കാട് പിടിയിലായത് ഇങ്ങനെ

അരൂരിൽ തെരുവുനായ്ക്കളുടെ വിളയാട്ടം; കാൽനടക്കാർക്ക്​ ഭീഷണി

അരൂരിൽ തെരുവുനായ്ക്കളുടെ വിളയാട്ടം; കാൽനടക്കാർക്ക്​ ഭീഷണി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In