ന്യൂഡൽഹി : അറുപതുവയസ്സിന് താഴെയുള്ളവർക്ക് കോവിഡ് വാക്സിന്റെ കരുതൽ ഡോസ് ഉടൻ നൽകില്ലെന്ന് ആരോഗ്യമന്ത്രാലയം. പ്രത്യേക ശ്രദ്ധവേണ്ട വിഭാഗത്തിൽപ്പെടുന്ന ആരോഗ്യപ്രവർത്തകർ, 60 പിന്നിട്ടവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകേണ്ടതെന്നും ഗുരുതരരോഗമില്ലാത്ത കുട്ടികൾക്ക് ആവശ്യമില്ലെന്നും ലോകാരോഗ്യസംഘടനയിലെ മുഖ്യശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.ജനുവരി 10-നാണ് രാജ്യത്ത് മുൻകരുതൽ വാക്സിൻ നൽകിത്തുടങ്ങിയത്.