അല്ലു അര്ജുന് നായകനായ ‘പുഷ്പ’ പല റെക്കോര്‍ഡറുകളും തകര്‍ത്ത് തെന്നിന്ത്യയില്‍ ഇടം നേടിയിരിക്കുകയാണ്. റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ നേടിയിരുന്നു. ചിത്രം ഹിറ്റായതിന് ശേഷം പ്രേക്ഷകര്‍ ഒരുപോലെ ചോദിച്ച ചോദ്യമായിരുന്നു പുഷ്പയുടെ രണ്ടാം ഭാഗം ഇന്നുണ്ടാകും എന്നത്. എന്നാല്‍ ഇപ്പോള്‍ ആ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് സിനിമയിലെ നായിക രശ്മിക മന്ദാന. ഇന്ത്യാ ടുഡേ വെബ്സൈറ്റിനു നല്കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. വരുന്ന മാര്‍ച്ചില്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചിരിക്കുന്നതെന്നാണ് രശ്മിക പറഞ്ഞത്.
രണ്ടാം ഭാഗം ഈ വര്‍ഷം ഡിസംബറില്‍ റിലീസിന് എത്തുമെന്നാണ് വിവരം. ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് ‘പുഷ്പ ദ റൈസ്’ എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്ജുന് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്ജുന് പുഷ്പയില്‍ എത്തിയത്.