ദില്ലി: ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ ഒരുമിക്കുന്ന പ്രതിപക്ഷസഖ്യത്തിന് ‘പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയന്‍സ്’ (പി.ഡി.എ) എന്ന് പേരിടുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം ഷിംലയില്‍ വെച്ച് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മേളനത്തിലാവും തീരുമാനമെന്നാണ് സൂചന. ശനിയാഴ്ച പട്നയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) ജനറല്‍ സെക്രട്ടറി ഡി രാജയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഷിംല യോഗത്തില്‍ പിഡിഎയ്ക്ക് അന്തിമ രൂപം നല്‍കുമെന്നും പ്രതിപക്ഷ നേതാക്കളുടെ അടുത്ത ചര്‍ച്ച ജൂലൈ 10 മുതല്‍ 12 വരെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖ്യത്തിന്റെ പേര് ‘പിഡിഎ’ എന്നാക്കാനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ സഖ്യത്തിന് പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയന്‍സ് (പിഡിഎ) എന്ന് പേരിടാമെന്ന് കരുതുന്നുണ്ട്. അതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്‍ഡിഎയെ പരാജയപ്പെടുത്തുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ വ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.