ചെന്നൈ: മാമന്നന്‍ റിലീസ് തടയണം എന്നുള്ള രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സിനിമ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന ഹര്‍ജി മധുര ബഞ്ച് ഫയലില്‍ സ്വീകരിച്ചില്ല. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമയില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സിനിമ രണ്ട് ദിവസം കഴിഞ്ഞാല്‍ ആളുകള്‍ മറക്കുമെന്നും ബഞ്ച് നിരീക്ഷിച്ചു. അതേ ചെന്നൈയിലെ മദ്രാസ് ഹൈക്കോടതി ഉദയനിധി അഭിനയിച്ച ഏഞ്ചല്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഏഞ്ചല്‍ സിനിമയുടെ 80 ശതമാനം ചിത്രീകരിച്ച ശേഷം ഉദയനിധി സഹകരിക്കുന്നില്ലെന്നായിരുന്നു നിര്‍മ്മാതാവിന്റെ പരാതി.
കമല്‍ഹാസന്‍ നായകനായ ‘വിക്രം’ എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നന്‍. സിനിമയില്‍ കീര്‍ത്തി സുരേഷ് ആണ് നായിക. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നന്‍.