• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

ആദിപുരുഷ് സംവിധായകനും, നിര്‍മ്മാതാവും നേരിട്ട് ഹാജറാകുവാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

by Web Desk 06 - News Kerala 24
July 1, 2023 : 8:27 pm
0
A A
0
നാലാം ദിനം ബോക്സോഫീസില്‍ കുത്തനെ വീണ് ‘ആദിപുരുഷ്’!

ലഖ്‌നൗ : പ്രഭാസ് നായകനായി ഓംറൌട്ട് സംവിധാനം ചെയ്ത ആദിപുരുഷ് സിനിമയ്ക്കെതിരെ വീണ്ടും വിമര്‍ശനം നടത്തി  അലഹബാദ് ഹൈക്കോടതി. ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് സിനിമയ്ക്കെതിരായ കേസ് പരിഗണിക്കുമ്പോള്‍ ശക്തമായ നിരീക്ഷണങ്ങള്‍ നടത്തിയത്. ചിത്രത്തിന്‍റെ സംവിധായകന്‍, നിര്‍മ്മാതാക്കള്‍, തിരക്കഥകൃത്ത് എന്നിവരോട് നേരിട്ട് കോടതിയില്‍ ഹാജറാകാനും കോടതി ആവശ്യപ്പെട്ടു.

ജൂലൈ 27 ന് കോടതി ഉന്നയിച്ച വിഷയങ്ങളില്‍ വ്യക്തിപരമായ സത്യവാങ്മൂലവുമായി നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ഓം റൗത്ത്, നിർമ്മാതാവ് ഭൂഷൺ കുമാർ, സംഭാഷണ രചയിതാവ് മനോജ് മുൻതാഷിർ എന്നിവരോടാണ് കോടതി നിര്‍ദേശം. അതേ സമയം തന്നെ രാമായണം പ്രചോധനമായി എടുത്ത ആദിപുരുഷ് രാമായണവുമായി എത്രത്തോളം സാമ്യമുണ്ടെന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ജസ്റ്റിസുമാരായ രാജേഷ് സിംഗ് ചൗഹാൻ, ശ്രീ പ്രകാശ് സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ദിവസങ്ങള്‍ക്ക് മുന്‍പ് കോടതി സിനിമ കണ്ടിട്ടില്ലെന്നും എന്നാൽ കണ്ടവർ സിനിമയെക്കുറിച്ച് മോശം റിവ്യൂകളാണ് നല്‍കുന്നതെന്നും. ഇതില്‍ പലരും ഭഗവാന്‍ രാമന്‍റെ ഭക്തന്മാരാണെന്നും കോടതി പറഞ്ഞിരുന്നു. രാമനും ഹനുമാനും സീതയ്ക്കും ബഹുമാനം നല്‍കുന്ന വ്യക്തികളുടെ വികാരം ചിത്രം ഹനിക്കുന്നുണ്ട് എന്നാണ് കോടതി അഭിപ്രായപ്പെട്ടത് എന്നാണ് ബാർ & ബെഞ്ച് റിപ്പോർട്ട് ചെയ്തത്.

ചിത്രത്തിലെതായി പ്രചരിച്ച ചില രംഗങ്ങളുടെ ചിത്രങ്ങള്‍ കണ്ടുവെന്നും കോടതി പറഞ്ഞു. ഇവയെല്ലാം ശരിക്കും ചിത്രത്തില്‍ ഉള്ളതാണെങ്കില്‍ നിങ്ങള്‍ എങ്ങനെ ഇതിനെ പ്രതിരോധിക്കുമെന്ന് കോടതിയില്‍ സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ഹാജറായ ഡെപ്യൂട്ടി സോളിസിറ്റർ ജനറലിനോട് കോടതി ചോദിച്ചിരുന്നു.

അതേ സമയം ആദിപുരുഷ് ഓൺലൈനിൽ ചോർന്നിരിക്കുകയാണ്. ആദിപുരുഷിന്‍റെ തമിഴ് എച്ച്ഡി പതിപ്പാണ് ഓൺലൈനിൽ ചോർന്നിരിക്കുന്നത്. ഇതോടെ ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ ഇപ്പോള്‍ ട്രോളുകളായി പോസ്റ്റ് ചെയ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അതേ സമയം ആദിപുരുഷിന്‍റെ ഒടിടി റിലീസ് ഇതുവരെ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങി; പുഴയില്‍ കാണാതായ രണ്ട് പേരിൽ ഒരു കുട്ടി മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി

Next Post

ദിവസവും നാരങ്ങാവെള്ളം കുടിക്കാമോ? ഈ ദോഷങ്ങളെ തിരിച്ചറിയാം…

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ദിവസവും നാരങ്ങാവെള്ളം കുടിക്കാമോ? ഈ ദോഷങ്ങളെ തിരിച്ചറിയാം…

ദിവസവും നാരങ്ങാവെള്ളം കുടിക്കാമോ? ഈ ദോഷങ്ങളെ തിരിച്ചറിയാം...

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

പ്രസവിച്ച് മണിക്കൂറുകള്‍ക്കകം യുവതി കുഞ്ഞിനെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു

മോൻസൻ മാവുങ്കൽ കേസ്: സുധാകരനെതിരെ ശക്തമായ തെളിവെന്ന് ക്രൈംബ്രാഞ്ച്

'ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സിപിഎമ്മിന്‍റെ കൈയിലെ ചട്ടുകം'; ലോക്സഭാ സ്പീക്കര്‍ക്ക് കെ സുധാകരന്‍റെ പരാതി

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

ഇടമലക്കുടിയിൽ നിന്ന് മടങ്ങും വഴി ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടം, ദമ്പതിമാർക്ക് പരിക്ക്

ദിവസവും കഴിക്കാം മുളപ്പിച്ച പയർ; അറിയാം ഈ ഗുണങ്ങള്‍…

ദിവസവും കഴിക്കാം മുളപ്പിച്ച പയർ; അറിയാം ഈ ഗുണങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In