നാദാപുരം∙ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ കെഎംസിസി നേതാവിനെ കോടതി വെറുതെ വിട്ടു. അബുദാബി കെഎംസിസി മുൻ സംസ്ഥാന ഭാരവാഹിയും വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിൽ അംഗവുമായ മജീദ് കുയ്തേരിയെയാണ് നാദാപുരം അതിവേഗ പോക്സോ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടു വിട്ടയച്ചത്.
2022ൽ വരിക്കോളി സ്വദേശിനിയാണ് കേസ് ഫയൽ ചെയ്തത്. പലയിടങ്ങളിൽ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാൽ, കടം നൽകിയ പണം തിരികെ ചോദിച്ചതിന് യുവതി തനിക്കെതിരെ വ്യാജ പരാതി നൽകുകയായിരുന്നു എന്നാണ് മജീദ് കോടതിയെ ബോധിപ്പിച്ചത്. പ്രതിക്ക് വേണ്ടി അഡ്വ. ലത്തീഫ് ഹാജരായി.