കൊച്ചി> കേരളത്തിലെ പൊതുമേഖല, സ്വയഭരണ സ്ഥാപനങ്ങളിലെ ഓഫീസേഴ്സ് ജീവനക്കാരുടെ സംഘടനയായ സ്പാറ്റൊ-യുടെ സംസ്ഥാന തല ഏകദിന പ്രവർത്തക കൺവെൻഷൻ ഞായറാഴ്ച കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. വ്യവസായ മന്ത്രി പി രാജീവ് രാവിലെ 10 മണിക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 200 പ്രതിധിനികൾ കൺവെൻഷനിൽ പങ്കെടുക്കും.