കൊച്ചി > സംസ്ഥാന തലസ്ഥാനം തൃശൂരിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി. എറണാകുളം ഉദയംപേരൂരിലെ പൊതുജനശക്തി നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്. ഇത്തരമൊരു ആവശ്യത്തിൽ ഹൈക്കോടതിക്ക് ഇടപെടാനാവില്ലെന്ന് വിലയിരുത്തിയാണ് ഹർജി തള്ളിയത്.