വയനാട്: വയനാട് വെണ്ണിയോട് പുഴയില്‍ ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാത്തിക്കല്‍ അനന്തഗിരിയില്‍ ദര്‍ശനയാണ് (32) മരിച്ചത്. മകള്‍ ദക്ഷയെയും എടുത്താണ് ഇന്നലെ ദര്‍ശന പുഴയില്‍ ചാടിയത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദര്‍ശന. മകള്‍ ദക്ഷയ്ക്കായി പുഴയില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കുഞ്ഞുമായി ദര്‍ശന പുഴയില്‍ ചാടിയത്. നിലവിളി കെട്ടു എത്തിയ അയല്‍വാസികള്‍ ആണ് ദര്‍ശനയെ രക്ഷിച്ചത്.