അട്ടപ്പാടി∙ ഷോളയൂരിൽ കാട്ടാന ചരിഞ്ഞു. ഷോളയൂർ വരകംപാടിയിൽ വെച്ചപ്പതി റോഡരികിലാണു കൊമ്പനാനയുടെ ജഡം കണ്ടെത്തിയത്. വൈദ്യുത വേലിയോടു ചേർന്നാണു ജഡം കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റതാണോ മരണകാരണമെന്നു പോസ്റ്റ്മോർട്ടം നടപടികൾക്കു പിന്നാലെ മാത്രമേ വ്യക്തമാകു. ഷോളയൂർ പൊലീസ് സ്റ്റേഷനിൽനിന്ന് അഞ്ച് കിലോമീറ്റർ ദൂരെയാണു ജഡം കണ്ടെത്തിയത്. വനപാലകർ സ്ഥലത്തേക്ക് എത്തുന്നതേയുള്ളു.